മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകുമെന്ന് മോഹന്‍ലാൽ

തിങ്കള്‍, 13 ഓഗസ്റ്റ് 2018 (10:20 IST)

അനുബന്ധ വാര്‍ത്തകള്‍

പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ 25 ലക്ഷം രൂപ നല്‍കികും. തുക മുഖ്യമന്ത്രിക്ക് നാളെ കൈമാറും. താരസംഘടനയായ അമ്മ ആദ്യഘട്ട സംഭാവനയായി പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ജഗദീഷും മുകേഷുമാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്.
 
പ്രസിഡന്റ് മോഹൻലാലിന്റെ നിർദ്ദേശപ്രകാരമാണ് ഈ തുക കൈമാറിയത്. കേരളത്തിന് സഹായവുമായി നിരവധി നടൻമാരും പ്രമുഖരും ഇതിനകം തന്നെ രംഗത്തെത്തിയിരുന്നു. തെന്നിന്ത്യന്‍ നടികര്‍സംഘം ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സഹായം നല്‍കാന്‍ തീരുമാനിച്ചു. 
 
നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമലഹാസന്‍ 25 ലക്ഷം, താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം, തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവി 25 ലക്ഷം, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി ഒരു കോടി, യു എ ഇ എക്‌സ്‌ചേഞ്ച് ചെയര്‍മാന്‍ ഡോ ബി ആര്‍ ഷെട്ടി രണ്ടു കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കിയിരുന്നു. 
കൊച്ചി മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ ജയസൂര്യ എത്തി അരി വിതരണം നടത്തി. 
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പർ: 67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. സംഭാവനകൾക്ക് ആദായനികുതി ഒഴിവുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഹനീഫ് അദേനിയുടെ മിഖായേലിൽ നിവിൻ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം മിഖായേലിന്റെ ചിത്രീകരനം ഓഗസ്റ്റ് 22 ...

news

ജോഷി തീരുമാനിച്ചാല്‍ തീരുമാനിച്ചതാ, മമ്മൂട്ടി പോലുമറിഞ്ഞില്ല!

മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ജോഷി. ...

news

ഇനിയൊരു ബ്രേക്ക്! പാർവതി അഭിനയം നിർത്തുന്നു?

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. 2006ൽ സിനിമയിലേക്കെത്തിയെങ്കിലും നീണ്ട ...

Widgets Magazine