ബ്രഹ്മാണ്ഡ റിലീസ്; ഒടിയന്‍ വരുന്നത് ലോകം മുഴവനറിയും - റെക്കോര്‍ഡുകള്‍ കടപുഴകും!

കൊച്ചി, വെള്ളി, 9 നവം‌ബര്‍ 2018 (16:48 IST)

  mohanlal , odiyan release , odiyan , Odiyan Manikyan , pulimurukan , മോഹന്‍ലാല്‍ , ശ്രീകുമാര്‍ മേനോന്‍ , പുലിമുരുകന്‍ , ഒടിയന്‍ , സിനിമ

ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍. മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം
ഡിസംബര്‍ പതിനാലിന് തിയേറ്ററുകളിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായതിനാ‍ല്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നതിനൊപ്പം ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ഒടിയന്‍ എത്തും. ഫാന്റസി ചിത്രങ്ങള്‍ക്ക് വന്‍ പ്രാധാന്യമുള്ള ജപ്പാനിലും ഈ ദിവസം തന്നെ ചിത്രമെത്തുമെന്ന റിപ്പോര്‍ട്ടുമുണ്ട്.

സ്‌പേസ് ബോക്‌സ് ജപ്പാന്‍ എന്ന വിതരണക്കാരാണ് ഒടിയന്‍ ജപ്പാനിലെത്തിക്കുന്നത്. ഫാന്റസിക്കൊപ്പം ആക്ഷന്‍ രംഗങ്ങളും ലോക നിലവാരം പുലര്‍ത്തുന്ന തരത്തിലുള്ളതായതിനാല്‍ ജപ്പാനില്‍ ചിത്രം വന്‍ വിജയമാകുമെന്നാണ്  അണിയറ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.

മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് ഒടിയന്റെ ഇതിവൃത്തമായി വരുന്നത്.

പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്‌ത പീറ്റര്‍ ഹെയ്‌ന്‍ മോഹന്‍‌ലാലിനൊപ്പം വീണ്ടും എത്തുമ്പോള്‍ മലയാള ഇതുവരെ കാണാത്ത രംഗങ്ങള്‍ ഒടിയനില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വിജയ് പേടിയില്‍ ‘സര്‍ക്കാര്‍’; ഭരണകൂടത്തെ വിറപ്പിച്ച വിവാദ രംഗങ്ങള്‍ ഇവ

തമിഴ്‌നാട് രാഷ്‌ട്രീയം ചര്‍ച്ചയാകുന്ന വിജയുടെ ദീപാവലി ചിത്രം സര്‍ക്കാര്‍ വന്‍ ...

news

കലാഭവന്‍ ഷാജോണിന് സെല്‍‌ഫിയെടുക്കാന്‍ അക്ഷയ്‌കുമാര്‍ കാത്തിരുന്നത് ഒരു മണിക്കൂര്‍ !

കലാഭവന്‍ ഷാജോണ്‍ ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച സ്വഭാവ നടന്‍‌മാരില്‍ ഒരാളാണ്. ഏറെ ...

news

പ്രതിഷേധവും കയ്യാങ്കളിയും; ‘സര്‍ക്കാരി’ലെ വിവാദ രംഗങ്ങൾ നീക്കി - കേരളത്തില്‍ ബാധകമല്ല

വിജയുടെ ദീപാവലി ചിത്രം സര്‍ക്കാര്‍ വിവാദത്തിന് തിരികൊളുത്തിയതോടെ സിനിമയിലെ വിവാദ രംഗങ്ങൾ ...

news

വില്ലനാകാന്‍ തീരുമാനിച്ചാല്‍, മമ്മൂട്ടിയെപ്പോലെ വില്ലത്തരം ആര്‍ക്കും വഴങ്ങില്ല!

മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രങ്ങള്‍ വല്ലപ്പോഴും മാത്രമാണ് മലയാളികള്‍ക്ക് മുമ്പിലേക്ക് ...

Widgets Magazine