എസ്രയിലെ സസ്പെൻസ് പുറത്തായി! പ്രേതമായി എത്തുന്നത് മോഹൻലാൽ?

പൃഥിരാജ് ചിത്രം എസ്രയില്‍ മോഹന്‍ലാലും?; പ്രതീക്ഷയോടെ ആരാധകർ

aparna shaji| Last Modified ശനി, 17 ഡിസം‌ബര്‍ 2016 (10:48 IST)
പൃഥ്വിരാജിന്റെ എസ്ര എന്ന ഹൊറർ ചിത്രം തുടക്കം മുതലേ ശ്രദ്ധേയമായതാണ്. ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയതോടെ ആരാധകർ ആകാംഷയിലാണ്. ഹോളിവുഡിലേ പോലൊരു ഐറ്റം മലയാളത്തിലും ഉണ്ടെന്ന് ഇനി മലയാളികൾക്ക് അവകാശപ്പെടാം എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നു. അതോടൊപ്പം ചിത്രത്തിൽ എസ്രയായി ഭയപ്പെടുത്താൻ എത്തുന്നത് ആണെന്നും സോഷ്യൽ മീഡിയകൾ പറയുന്നു.

എസ്രയായി എത്തുന്നത് ആരാണ് എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. മോഹൻലാലിനെയാണ് ഭൂരിഭാഗം ആളുകളും ചൂണ്ടിക്കാട്ടുന്നത്. ട്രെയിലറിന്റെ തുടക്കത്തില്‍
കാണുന്ന തോള്‍ ചരിച്ച് നില്‍ക്കുന്ന വ്യക്തി മോഹന്‍ലാല്‍ ആണെന്ന് ആരാധകർ പറയുന്നു. മുമ്പ് എസ്രയുടെ പേരിലുള്ള വിക്കിപീഡിയ പേജില്‍ സ്റ്റാര്‍ കാസ്റ്റില്‍ മോഹന്‍ലാലിന്റെ പേരും ഉണ്ടായിരുന്നുവെന്നും പിന്നീട് ഇത് നീക്കം ചെയ്യുകയായിരുന്നുവെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു.

അതേസമയം, എസ്രയിലെ പ്രേതം ആരാണെന്ന കാര്യം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഒന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുമില്ല. ഏതായാലും പൃഥ്വിയുടെ എസ്രയിൽ ലാലിനെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :