എന്തുകൊണ്ട് മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കാമുകനായി അഭിനയിക്കുന്നു; മോഹന്‍ലാലിന്റെ മറുപടി കലക്കി !

ചൊവ്വ, 5 ഡിസം‌ബര്‍ 2017 (15:12 IST)

സിനിമയിലെ നായകന്‍മാര്‍ എത്ര പ്രായക്കൂടുതലുള്ളവരാണെങ്കിലും നായികമാര്‍ ചെറുപ്പമായിരിക്കണം എന്നൊരു പൊതുധാരണ മലയാള സിനിമയില്‍ നമ്മള്‍ കാണുന്ന സ്ഥിരം കാഴച്ചയാണ്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ നടന്‍മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഇത്തരം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ക്ക് താരങ്ങള്‍  മറുപടി നല്‍കാറില്ല. 
 
എന്നാല്‍ ഇപ്പോള്‍ ഇത്തരമൊരു വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇത് വ്യക്തമാക്കിയത്. സിനിമയില്‍ ഹീറോ പ്രായമായാലും ചെറുപ്പക്കാരികളായ ഹീറോയിന്‍മാര്‍ക്കൊപ്പമഭിനയിക്കും. ലോകത്ത് മുഴുവന്‍ അങ്ങനെയാണ്. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷമായി അങ്ങനെ ചെറുപ്പക്കാരികളുടെ നായകനായി ഞാനഭിനയിച്ചത് ഏത് സിനിമയാണെന്ന് പോലുമറിയില്ല.
 
പത്തുനാല്‍പ്പതുകൊല്ലമായി സിനിമയില്‍ നില്‍ക്കുന്ന ഒരാളെപ്പറ്റി പറയുമ്പോള്‍ അയാള്‍ അത്തരം ആരോപണങ്ങളില്‍ കൂടി സഞ്ചരിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഞാനൊരിക്കല്‍ നമ്മുടെ മധുസാറുമായി സംസാരിക്കുകയായിരുന്നു. അപ്പോള്‍ ഈ കാര്യം ഞാന്‍സാറിനോടു ചോദിച്ചു. അപ്പോള്‍ സാര്‍ പറഞ്ഞു. എടോ നമ്മുടെ ജീവിതത്തില്‍ അങ്ങനെയും ചിലതൊക്കെ വേണ്ടേ? വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഒക്കെ ഓരോ ഘട്ടങ്ങളല്ലേ? ” ഇതായിരുന്നു ലാലിന്റെ പ്രതികരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ മലയാളം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ Cinema Malayalam Mohanlal Social Media

സിനിമ

news

മമ്മൂട്ടിക്ക് ഒരു പകരക്കാരനുണ്ട്, എം ടിയുടെ അഭിനന്ദനം ലഭിച്ച വ്യക്തി!

ഇന്ത്യന്‍ സിനിമയില്‍ തന്നെ പകരം വയ്ക്കാനില്ലാത്ത രണ്ട് താരങ്ങളാണ് മമ്മൂട്ടിയും ...

news

‘രാമനോ രാവണനോ ആരാണ് നല്ലവന്‍’; വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

വിജയ് സേതുപതി നായകനായി എത്തുന്ന ‘നല്ല നാള്‍ പാത്ത് സൊല്ലറേന്‍’ എന്ന ചിത്രത്തിന്റെ ...

news

നിവിൻ പോളിയോടൊപ്പം അഭിനയിക്കാൻ അമലയില്ല!

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ ചിത്രീകരണം ...

news

കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചാല്‍ എന്താ?, അത് സാമൂഹ്യ സേവനമല്ലേ: രാഖി സാവന്ത്

ബോളിവുഡിലെ വിവാദനായികയാണ് രാഖി സാവന്ത്. ഇത്തവണ കോണ്ടം പരസ്യത്തിലൂടെയാണ് രാഖി ആരാധകര്‍ക്ക് ...

Widgets Magazine