ബിലാത്തികഥയല്ല, മോഹൻലാൽ - രഞ്ജിത്ത് കൂട്ടുകെട്ടിൽ ഇറങ്ങുന്നത് 'ഡ്രാമ'; ടൈറ്റിൽ പോസ്‌റ്റർ പുറത്ത്

മോഹൻലാൽ - രഞ്ജിത്ത് കൂട്ടുകെട്ടിൽ ഇറങ്ങുന്നത് 'ഡ്രാമ'; ടൈറ്റിൽ പോസ്‌റ്റർ പുറത്ത്

Rijisha M.| Last Updated: വെള്ളി, 15 ജൂണ്‍ 2018 (15:43 IST)
ലോഹത്തിനു ശേഷം മോഹൻലാലും രഞ്ജിത്തും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഡ്രാമ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം ലണ്ടനിൽ ആയിരിക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഈ സൂചന ശരിവെക്കുന്ന തരത്തിലുള്ള ടൈറ്റിൽ പോസ്‌റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മെയ് പത്തുമുതൽ ജൂൺ ഇരുപത്തഞ്ച് വരേയാണ് മോഹൻലാൽ ചിത്രത്തിനായി നൽകിയിരിക്കുന്ന ഡേറ്റ്.

ലില്ലി പാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും വര്‍ണ്ണചിത്ര ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുബൈര്‍ എൻ‍. പി, എൻ‍. കെ. നാസര്‍ എന്നിവര്‍ ചേർന്നാണ് ബിലാത്തികഥ നിർമ്മിക്കുന്നത്. ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത് സേതുവാണ് അനു സിത്താര, ജ്യുവല്‍ മേരി,കനിഹ എന്നിവർ നായികമാരായി എത്തുന്ന സിനിമയിൽ മണിയൻപിള്ള രാജുവിന്റെ മകനായ നിരഞ്ജനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
സംവിധായകരായ ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവർ ബിലാത്തിക്കഥയിൽ വേഷമിടുന്നു എന്ന പ്രത്യേഗതയുമുണ്ട്. കലാഭവന്‍ ഷാജോണും‍ ഷാലിന്‍ സോയയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. പ്രശാന്ത് രവീന്ദ്രനാണ് സിനിമക്കായി ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ റിലീസാണ് ചിത്രം ഓണത്തിന് ചിത്രം തീയറ്ററുളിലെത്തിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :