മോഹന്‍ലാല്‍ വെറും 15 ദിവസം മാത്രമാണ് നീരാളിക്ക് നല്‍കിയിരിക്കുന്നത്, ചിത്രം വിഷുവിനെത്തുകയും ചെയ്യും; എന്താണ് നടക്കുന്നത്?

വെള്ളി, 9 ഫെബ്രുവരി 2018 (14:05 IST)

Mohanlal, Vishu, Neerali, SaiKumar, Ajoy Varma, Sudheep, മോഹന്‍ലാല്‍, വിഷു, നീരാളി, സായികുമാര്‍, അജോയ് വര്‍മ, സുദീപ്

അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘നീരാളി’ വിഷു റിലീസായി പ്രദര്‍ശനത്തിനെത്തും. നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന ചിത്രം ഒരു ത്രില്ലര്‍ റോഡ് മൂവിയാണ്.
 
മംഗോളിയ, ശ്രീലങ്ക, പുനെ, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന നീരാളിയില്‍ മോഹന്‍ലാലിന്‍റെ ഭാര്യയായി അഭിനയിക്കുന്നത് നദിയ മൊയ്തു ആണ്. 15 ദിവസത്തെ ഡേറ്റ് മാത്രമാണ് ഈ പ്രൊജക്ടിനായി മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. അത്രയും ദിവസത്തെ ഡേറ്റ് മാത്രമേ ഈ പ്രൊജക്ടിന് മോഹന്‍ലാലില്‍ നിന്ന് ആവശ്യമുള്ളൂ എന്നാണ് അറിയാന്‍ കഴിയുന്നത്.
 
വലിയ മുതല്‍മുടക്കുണ്ടെങ്കിലും ഈ പ്രൊജക്ട് ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാകും. മാര്‍ച്ചില്‍ ചിത്രീകരണം അവസാനിക്കുന്ന സിനിമ ഏപ്രില്‍ രണ്ടാം വാരം പ്രദര്‍ശനത്തിനെത്തും. ചിത്രീകരിക്കേണ്ട രംഗങ്ങളേക്കാള്‍ കൂടുതല്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് രംഗങ്ങളാണ് ഉപയോഗിക്കുന്നത് എന്നതാണ് വലിയ പ്രത്യേകത.
 
കന്നഡ സൂപ്പര്‍താരം കിച്ച സുദീപ് ആണ് ഈ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ബോളിവുഡ് താരവും പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്നു.
 
സായികുമാര്‍, ദിലീഷ് പോത്തന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും മികച്ച കഥാപാത്രങ്ങളെയാണ് നീരാളിയില്‍ അവതരിപ്പിക്കുന്നത്. സന്തോഷ് തുണ്ടിയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം സ്റ്റീഫന്‍ ദേവസിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

എനിക്ക് കീ ജയ് വിളിക്കാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല: മമ്മൂട്ടി

തനിക്ക് വേണ്ടി കീജയ് വിളിക്കാൻ ആരേയും ഏർപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി പ‌റഞ്ഞ കഥ ...

news

ആമിയിൽ മഞ്ജുവിനെ കാണാൻ കഴിയില്ല, അത്രമേൽ മനോഹരം; പ്രേക്ഷക പ്രതികരണം

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം 'ആമി' ...

news

ആറാംതമ്പുരാൻ കണ്ട ഫാസിൽ ചോദിച്ചു- 'മമ്മൂട്ടി ആയിരുന്നെങ്കിൽ ഇങ്ങനെ താഴ്ത്തുമായിരുന്നോ?'

മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഏറെ മുന്നിൽ ...

news

വിവാഹത്തിന് മുൻപുള്ള സെക്സിനെന്താ കുഴപ്പം?: ഗായത്രി

വിവാഹത്തിന് മുന്നേയുള്ള സെക്സ് ഒരു തെറ്റല്ലെന്ന് നടി ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്‍ ...

Widgets Magazine