കാത്തിരുന്ന് കാത്തിരുന്ന് മായാനദിയിലെ ഗാനമെത്തി

ശനി, 10 മാര്‍ച്ച് 2018 (17:16 IST)

Widgets Magazine

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ ‘മിഴിയില്‍ നിന്നും മിഴിയിലേക്ക്’ എന്ന ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. ഷഹബാസ് അമന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ഗാനം ഏറെ നിരൂപക പ്രശംസയും പ്രേക്ഷകപ്രശംസയും നേടിയ ഒന്നാണ്. 
 
റെക്സ് വിജയൻ ഈണമിട്ട പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത് അൻവർ അലിയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവീനോ തോമസും ഐശ്വര്യ ലക്ഷ്മിയും തന്നെയാണ് ഗാനരംഗത്തിലുമുള്ളത്. ഇരുവരുമൊന്നിച്ചുള്ള പ്രണയരംഗങ്ങൾ വികാരതീവ്രമായ ഗാനത്തിന് മാറ്റു കൂട്ടുന്നതാണ്. 
 
മാത്തന്റേയും അപ്പുവിന്റേയും പ്രണയം എ‌ത്ര മനോഹരമാണെന്ന് സിനിമ കാണാത്തവര്‍ വരെ പറഞ്ഞു പോകുന്നുണ്ട് ഈ ഗാനം കണ്ട് കഴിയുമ്പോള്‍. തീവ്രതയേറിയ അനുരാഗ രംഗങ്ങള്‍ വളരെ നിര്‍മലമായാണ് ചിത്രീകരിച്ചിരിക്കുന്നത്.  Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ടൊവിനോ തോമസ് മാത്തന്‍ മായാന‌ദി Mayanadhi Cinema ഐശ്വര്യ Tovino Thomas Aiswarya Lakshmi

Widgets Magazine

സിനിമ

news

പാര്‍വതി അങ്ങനെ പറഞ്ഞിട്ടും മമ്മൂട്ടി എന്തിനാണ് ‘മൈ സ്റ്റോറി’ ട്രെയിലര്‍ പുറത്തിറക്കിയത്?

അത് വലിയൊരു അത്ഭുതമായിരുന്നു. മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കം ആരും ...

news

ജയനാകാൻ ടൊവിനോ തോമസ്?

മലയാള സിനിമാ ആസ്വാദകർക്ക് ഒരു പുത്തൻ സ്റ്റൈൽ പരിചയപ്പെടുത്തിയ നടനാണ് ജയൻ. കെട്ടിലും ...

news

ഇതാണ് ഞങ്ങള്‍ പറഞ്ഞ അഹങ്കാരി, മമ്മൂട്ടി മാസ്!

മമ്മൂട്ടി നായകനായ കസബയിലെ രംഗങ്ങളെ വിമര്‍ശിച്ചതോടെയാണ് നടി പാര്‍വ്വതി മമ്മൂട്ടി ആരാധകരുടെ ...

news

സഖാവ് അലക്സ് കിടിലന്‍! - പരോള്‍ ടീസര്‍ കിടുക്കി

മമ്മൂട്ടി ചിത്രം പരോളിന്റെ ടീസര്‍ പുറത്തിറങ്ങി. അജിത് പൂജപ്പുര തിരക്കഥ രചിച്ച് ശരത് ...

Widgets Magazine