സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും കാസ്റ്റിങ്ങ് കൗച്ചിന് ഇരയാകുന്നുണ്ട്; തുറന്നു പറച്ചിലുമായി രാധിക ആപ്തെ !

കാസ്റ്റിംഗ് കൗച്ച്; രാധിക ആപ്തെയുടെ തുറന്നു പറച്ചിൽ

Bollywood , Radhika Apte , Casting Couch ,  കാസ്റ്റിങ് കൗച്ച്  , ബോളിവുഡ് , സണ്ണി ലിയോണ്‍ , രാധിക ആപ്തെ
സജിത്ത്| Last Modified ചൊവ്വ, 21 നവം‌ബര്‍ 2017 (14:36 IST)
ഹോളിവുഡില്‍ മാത്രമല്ല, ബോളിവുഡിലും കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി കുറച്ചുദിവസങ്ങള്‍ മുമ്പാണ് സണ്ണി ലിയോണ്‍ രംഗത്തെത്തിയിരുന്നത്. അതിനുപിന്നാലെ ഇതാ സമാനമായ വെളിപ്പെടുത്തലുമായി നടി രാധിക ആപ്തെയും എത്തിയിരിക്കുന്നു.


സിനിമാ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം കാര്യങ്ങൾ തുറന്നു പറയാനുള്ള ഭയമാണ് പലരെയും പിന്നോട്ട് വലിക്കുന്നതെന്ന് രാധിക പറഞ്ഞു. ഒരുപാട് ആഗ്രഹങ്ങളുമായി സിനിമാ മേഖലയിൽ എത്തപ്പെടുന്നവർക്ക് അധികാരമുളളവർക്കെതിരെ ശബ്ദിക്കാൻ പേടിയാണെന്നും അവര്‍ വ്യക്തമാക്കി.

ലൈംഗിക ചൂഷണങ്ങൾക്കെതിരെ നമ്മുടെ ശബ്ദം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ചൂഷണങ്ങൾ സിനിമാ മേഖലയിൽ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ലോകത്തെ എല്ലാ വീടുകളിലും ചൂഷണങ്ങൾ നടക്കുന്നുണ്ട്. പെൺകുട്ടികൾ മാത്രമല്ല പുരുഷന്‍മാരും ആണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഇതിന് ഇരയാണെന്നും അവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും സമാനരീതിയിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് സണ്ണി ലിയോണ്‍ പറഞ്ഞിരുന്നത്. തന്റെ ഭയരഹിതമായ സമീപനം പലപ്പോഴും തുണയായിട്ടുണ്ടെന്നും തന്റെ കരിയര്‍ താൻ തന്നെ കെട്ടിപ്പടുത്തതാണെന്നും ആരോടുവേണമെങ്കിലും പേടിയില്ലാതെ കാര്യങ്ങള്‍ തുറന്നുപറയാനുള്ള ധൈര്യം തനിക്കുണ്ടെന്നും സണ്ണി പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :