‘അവർ അമ്മയെ അടുപ്പിച്ചില്ല, അന്ന് 15 വയസ് മാത്രമായിരുന്നു’- മീ ടൂവിൽ വെളിപ്പെടുത്തലുമായി നടി

വെള്ളി, 26 ഒക്‌ടോബര്‍ 2018 (15:17 IST)

മീ ടൂ ക്യാംപെയ്നുകൾ ഇന്ത്യൻ സിനിമയിൽ ശക്തതമായ ചലനം സൃഷ്ടിച്ച് മുന്നോറുകയാണ്. ഹോളിവുഡിൽ തുടങ്ങി ബോളിവുഡിലും ഇങ്ങ് മോളിവുഡ് വരേയും മീ ടൂ കൊടുങ്കാറ്റായി. ഇപ്പോഴിതാ, കന്നട താരം സഞ്ജന ഗിൽറാണിയും മീടൂവെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. മലയാളികളുടെ പ്രിയ നായികയായ നിക്കി ഗൽ‌റാണിയുടെ സഹോദരിയാണ് സഞ്ജന. 
 
കന്നഡ സംവിധായകൻ രവി ശ്രീവാസ്തവയ്ക്കെതിരെയാണ് സഞ്ജന ഗിൽറാണിയാണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവം നടക്കുന്നത് 2006 ലാണ്. ബോളിവുഡ് ചിത്രമായ മ‌ർഡറിന്റെ റീമേക്കായ ഗെണ്ഡ ഹെണ്ഡത്തിയിൽ അഭിനയിക്കുമ്പോഴാണ് രവി തന്നോട് മോശമായി പെരുമാറിയതെന്ന് സഞ്ജന ഗിൽ‌റാണി ആരോപിക്കുന്നത്.
 
തനിയ്ക്ക് അന്ന് 15 വയസ്സ് മാത്രമായിരുന്നു പ്രായം. സെറ്റിലേക്ക് അമ്മയെ കൊണ്ടുവരരുതെന്നായിരുന്നു അവർ പറഞ്ഞത്. എന്നിട്ടും അമ്മ കൂടെ വന്നു. എന്നാൽ, ചിത്രീകരണം കാണാൻ സമ്മതിച്ചില്ല. കരാറിൽ ഒരോയൊരു ചുംബന രംഗം മാത്രമായിരുന്നു താൻ സമ്മതിച്ചിരുന്നത്. എന്നാൽ ഓരോ ദിവസം കഴിയുന്തോറും കിസ്സിങ് രംഗത്തിന്റെ എണ്ണം കൂടിക്കൂടി വന്നു. 
 
കൂടാതെ ക്യാമറ തന്റെ നെഞ്ചത്തും കാലുകളിലും വൾഗറായ രീതിയിൽ ഫോക്കസ് ചെയ്യാനും ഷൂട്ടു ചെയ്യാനും തുടങ്ങി. അത് താൻ എതിർപ്പോൾ തന്റെ കരിയർ തന്നെ നശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അവരെന്നെ ചൂഷണം ചെയ്തുവെന്നും സഞ്ജന പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കൊച്ചുണ്ണിയ്‌ക്ക് പിന്നാലെ ഇത്തിക്കരപക്കിയും; നായകനാകാൻ മമ്മൂട്ടിയും മോഹൻലാലും?

റോഷൻ ആൻ‌ഡ്രൂസിന്റെ സംവിധാനത്തിൽ നിവിൻ പോളി പ്രഥാനകഥാപാത്രത്തെ അവതരിപ്പിച്ച 'കായംകുളം ...

news

‘ഇനിയും നഷ്ടം സഹിക്കാൻ കഴിയില്ല’- താരങ്ങളെ വിട്ട് തരാൻ ആകില്ലെന്ന് അമ്മയോട് നിർമാതാക്കളുടെ സംഘടന

പ്രളയത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സമാഹരിച്ച് ...

news

ശ്രുതി ഹരിഹരന്റെ മീ ടൂ; നടിക്കെതിരെ അഞ്ച് കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് അര്‍ജുന്‍

മീടൂ വിവാദം ശക്തമായി തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം മലയാളി നടി ശ്രുതി ഹരിഹരൻ തെന്നിന്ത്യൻ ...

Widgets Magazine