മമ്മൂട്ടി കേരളക്കര ഇളക്കിമറിക്കുന്നു; തിയേറ്ററുകളില്‍ ആഘോഷപ്പൂരം, മാസ്റ്റര്‍ പീസ് കളക്ഷന്‍ 50 കോടിയിലേക്ക്!

വെള്ളി, 5 ജനുവരി 2018 (16:02 IST)

Mammootty, Master Piece, Ajay Vasudev, Udaykrishna, Master Piece Boxoffice, Eddy, John Thekkan, മമ്മൂട്ടി, മാസ്റ്റര്‍ പീസ്, മാസ്റ്റര്‍പീസ് ബോക്സോഫീസ്, മാസ്റ്റര്‍പീസ് കളക്ഷന്‍, എഡ്ഡി, ജോണ്‍ തെക്കന്‍
അനുബന്ധ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ മെഗാഹിറ്റ് സിനിമ മാസ്റ്റര്‍ പീസ് സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ക്കുകയാണ്. ചിത്രത്തിന്‍റെ കളക്ഷന്‍ 50 കോടിയിലേക്ക് കടക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി ഈ ചിത്രം മാറുമെന്നാണ് വിവരം.
 
ആദ്യ മൂന്നുദിവസം കൊണ്ടുതന്നെ 10 കോടി കടന്ന സിനിമ പിന്നീട് ക്രിസ്മസ് വീക്കെന്‍ഡിലും പുതുവര്‍ഷ വാരാന്ത്യത്തിലും റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വരവേല്‍പ്പാണ് ഈ ദിവസങ്ങളില്‍ മാസ്റ്റര്‍പീസിന് ലഭിച്ചത്.
 
ദിവസങ്ങള്‍ക്കകം മാസ്റ്റര്‍ പീസ് 50 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടം പിടിച്ച മലയാള ചിത്രം എന്ന നേട്ടവും ഈ സിനിമയുടെ പേരിലാകുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നു.
 
ഉദയ്കൃഷ്ണയുടെ തന്നെ രചനയായ പുലിമുരുകന്‍റെ ബോക്സോഫീസ് പ്രകടനത്തെ വെല്ലുന്ന വിധത്തിലുള്ള കുതിപ്പാണ് ഇപ്പോള്‍ മാസ്റ്റര്‍പീസ് നടത്തുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ കാമ്പസ് ത്രില്ലര്‍ എല്ലാ വിഭാഗത്തിലുമുള്ള പ്രേക്ഷകരെയും ആകര്‍ഷിച്ചുകൊണ്ടാണ് മുന്നേറുന്നത്.
 
മമ്മൂട്ടിയുടെ എഡ്ഡിയും ഉണ്ണി മുകുന്ദന്‍റെ ജോണ്‍ തെക്കനും തമ്മിലുള്ള ഈ പോരാട്ടം വിജയം കണ്ടതോടെ മാസ്റ്റര്‍ പീസിന്‍റെ രണ്ടാം ഭാഗത്തിനുള്ള നീക്കങ്ങളും അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചുകഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഈട കണ്ണൂരിന്റെ റോമിയോ ആൻഡ് ജൂലിയറ്റ്!

ഷെയ്ന്‍ നിഗം, നിമിഷാ സജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈട ഇന്ന് ...

news

മാസ്റ്റർപീസ് 50 കോടിയിലേക്ക്, മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രമാകുമോ?

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്റ്റർപീസ് ബോക്സോഫീസിൽ കുതിക്കുകയാണ്. റിലീസ് ചെയ്ത ആദ്യ ...

news

പിറന്നാള്‍ ദിനത്തില്‍ ദീപികയുടെ സര്‍പ്രൈസ്; ദീപിക - രണ്‍‌വീര്‍ വിവാഹ നിശ്ചയം ഇന്ന് ?

അനുഷ്‌ക വിരാട് വിവാഹത്തിന് ശേഷം മറ്റൊരു താര വിവാഹത്തിന് കൂടി ബോളിവുഡ് ഒരുങ്ങുന്നു. അഞ്ചു ...

news

ഏപ്രിൽ അഞ്ചിന് ദിലീപിന്റെ വിധിയെഴുതും?!

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് കമ്മാര സംഭവം. ആരാധകർ ഏറെ പ്രതീക്ഷയോടെ ...

Widgets Magazine