കമലിന്റെ 'ആമി'യാകാൻ മഞ്ജു! ചിത്രീകരണം മാർച്ചിൽ

ചൊവ്വ, 14 ഫെബ്രുവരി 2017 (13:03 IST)

Widgets Magazine

കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തില്‍ നിന്ന് വിദ്യാബാലന്‍ അവസാന നിമിഷം പിന്‍‌മാറിയത് വലിയ ചര്‍ച്ചയായിരുന്നു. വിദ്യയ്ക്ക് പകരം പല നടിമാരുടെയും പേരുക‌ൾ ഉയർന്ന് വന്നെങ്കിലും ഒടുവിൽ ആമി ആരാണെന്ന കാര്യത്തിൽ തീരുമാനമായി. മലയാളികളുടെ സ്വന്തം മഞ്ജു വാര്യരായിരിക്കും കമലിന്റെ 'ആമി'.
 
കമലാ സുരയ്യയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യാനിരുന്ന 'ആമി'യില്‍ നിന്നുള്ള വിദ്യാ ബാലന്റെ പിന്‍മാറ്റം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഷൂട്ടിന് തൊട്ടു മുമ്പാണ് വിദ്യ പിന്മാറിയത്. 
 
കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യര്‍ നായികയാകുന്ന കമല്‍ ചിത്രം കൂടിയാണ് ആമി. ഈ പുഴയും കടന്ന് എന്ന സിനിമയിലും കമലിന്റെ സംവിധാനത്തില്‍ മഞ്ജു അഭിനയിച്ചിരുന്നു. പൃഥ്വിരാജ്, മുരളി ഗോപി, അനൂപ് മേനോന്‍ എന്നിവരും ചിത്രത്തിലുണ്ട്. ബോളിവുഡ് ഗാനരചിതാവ് ജാവേദ് അക്തറാണ് സിനിമയ്ക്ക് വേണ്ടി ഗാനരചന നിര്‍വഹിക്കുന്നത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കമൽ മഞ്ജു വാര്യർ സിനിമ ആമി Kamal Movie Ami Manju Warrier

Widgets Magazine

സിനിമ

news

രാജ 2 വന്നാല്‍ നേരിടാന്‍ റെഡിയായി മോഹന്‍ലാല്‍, അണിയറയില്‍ ആലോചനകള്‍ സജീവം!

വൈശാഖ് തന്‍റെ അടുത്ത ബ്രഹ്‌മാണ്ഡചിത്രം പ്രഖ്യാപിച്ചുകഴിഞ്ഞു. മമ്മൂട്ടി നായകനാകുന്ന രാജ 2. ...

news

മോഹന്‍ലാല്‍ പടം വേണ്ടെന്ന് തീരുമാനിച്ചയുടന്‍ മമ്മൂട്ടി ഇടപെട്ടു!

എം‌ടിയുടെ തിരക്കഥയില്‍ സംവിധായകന്‍ ഹരികുമാര്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചുനടക്കുന്ന ...

news

ആഗസ്റ്റ് 1ന് മൂന്നാം ഭാഗമോ? പെരുമാള്‍ വീണ്ടും?

മലയാളത്തിന്‍റെ ത്രില്ലര്‍ രാജാവ് എസ് എന്‍ സ്വാമി തന്നെയാണ്. സി ബി ഐ സീരീസും ഇരുപതാം ...

news

സൊനാക്ഷിയെ രജനികാന്ത് രക്ഷിച്ചില്ല, വിജയ് രക്ഷിക്കുമോ?

സൊനാക്ഷി സിന്‍‌ഹ ആദ്യം അഭിനയിച്ച തമിഴ് ചിത്രം രജനികാന്തിനൊപ്പമായിരുന്നു. ‘ലിങ്ക’ എന്ന ആ ...

Widgets Magazine