ശബ്ദംകേട്ട് കണ്ണുതുറന്ന് നോക്കിയപ്പോള്‍ ഒരു സ്ത്രീ സാരിയെല്ലാം അഴിച്ച് മുന്നില്‍ നില്‍ക്കുന്നു... പിന്നെ സംഭവിച്ചത്; മണിയന്‍പിള്ള രാജു പറയുന്നു

ഞാന്‍ കണ്ണുതുറന്ന് നോക്കുമ്പോള്‍ ഒരു സ്ത്രീ സാരിയൊക്കെ അഴിച്ചു നില്‍ക്കുന്നു; മണിയന്‍പിള്ള രാജു

maniyanpillai raju , Priyadarshan ,  മണിയന്‍പിള്ള രാജു ,  പ്രിയദര്‍ശന്‍ , സിനിമ
സജിത്ത്| Last Updated: വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (15:56 IST)
സിനിമാ ലോകത്തെ ചിന്തിപ്പിച്ചതും ചിരിപ്പിച്ചതുമായ ഒട്ടനവധി അനുഭവങ്ങള്‍ തന്റെ ‘ചിരിച്ചും ചിരിപ്പിച്ചും’ എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയ വ്യക്തിയാണ് മണിയന്‍പിള്ള രാജു. ശ്രീനിവാസന്റെ വിവാഹവും മുണ്ടുകടയുടെ ഉദ്ഘാടനത്തിന് പോയ ജയറാമിന്റെ കഥയുമെല്ലാം മണിയന്‍പിള്ള രാജു പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. അത്തരത്തില്‍ ചെന്നൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ നടന്ന രസകരമായ സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മണിയന്‍പിള്ളയുടെ വാക്കുകള്‍:

ചെന്നൈയിലെ നുംഗമ്പാക്കത്തുള്ള പാംഗ്രോവ് ഹോട്ടലിലെ അഞ്ഞൂറ്റിനാലാം നമ്പര്‍ മുറിയിലായിരുന്നു ഞാന്‍ സ്ഥിരമായി താമസിച്ചിരുന്നത്. ചെന്നൈയില്‍ താമസമാക്കുന്നതിനു മുമ്പ് എന്റെ കൂടെയായിരുന്നു പ്രിയന്റെ താമസം. ഒരു ദിവസം ഷൂട്ടിങ്ങെല്ലാം കഴിഞ്ഞു വന്നു കിടന്ന ഞാന്‍ ഉറങ്ങി. ആ സമയം പ്രിയന്‍ എത്തിയിരുന്നില്ല. പ്രിയന്‍ വരുന്ന സമയത്ത് എന്റെ ഉറക്കം പോകണ്ടല്ലൊയെന്നു കരുതി കതക് വെറുതെ ചാരിവെക്കുകമാത്രമാണ് ചെയ്തത്.

ഉറക്കത്തിനിടയില്‍ പെട്ടെന്ന് ഒരു സ്ത്രീയുടെ നിലവിളി കേട്ടു. ഞാന്‍ ഞെട്ടിയെഴുന്നേറ്റു നോക്കുമ്പോള്‍ ഒരു സ്ത്രീ സാരിയെല്ലാം അഴിച്ചു കയ്യില്‍ പിടിച്ചു നില്‍ക്കുകയാണ്. അവര്‍ നമ്പര്‍ തെറ്റി ഈ മുറിയില്‍ വന്നുകയറി സാരിയെല്ലാം അഴിച്ചു ലൈറ്റിട്ടപ്പോള്‍ ഞാന്‍ കിടന്ന് ഉറങ്ങുന്നു. എന്നെകണ്ട് പേടിച്ചാണ് അവര്‍ നിലവിളിച്ചത്.

ഞാന്‍ കണ്ണുതിരുമ്മി ഉണര്‍ന്നു വരുമ്പോള്‍ അവര്‍ എന്നോട് ചൂടാകാന്‍ തുടങ്ങി. അവരുടെ മുറിയില്‍ ഞാന്‍ ചെന്നുകയറിയെന്നു പറഞ്ഞായിരുന്നു വഴക്ക്. ഞാന്‍ പറഞ്ഞു, ഇതെന്റെ മുറിയാണ്, നിങ്ങള്‍ക്കാണ് മുറി മാറിയത്. ഒടുവില്‍ അവര്‍ക്കാണ് തെറ്റിയതെന്നു മനസിലായപ്പോള്‍ സാരിയൊക്കെ വലിച്ചെടുത്തു സോറിപറഞ്ഞു കൊണ്ട് ഒരൊറ്റയോട്ടമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :