‘ഭയമായിരുന്നു സംസാരിക്കാന്‍‍, തലൈവരുടെ ആ വാക്കുകള്‍ ഞെട്ടിച്ചു കളഞ്ഞു’; മണികണ്ഠനോട് രജനികാന്ത് പറഞ്ഞത്

  manikandan achari , petta , Rajinikanth , രജനികാന്ത് , പേട്ട , പൊങ്കല്‍ , മണികണ്ഠന്‍ ആചാരി
ചെന്നൈ| Last Modified ഞായര്‍, 20 ജനുവരി 2019 (11:23 IST)
സൂപ്പര്‍‌സ്‌റ്റാന്‍ രജനികാന്തിന്റെ പൊങ്കല്‍ റിലീസ് വമ്പന്‍ വിജയമായി മുന്നേറുകയാണ്. ചിത്രം ഇതുവരെ നൂറ് കോടിയിലധികം കളക്‍ട് ചെയ്‌തു കഴിഞ്ഞു. മലയാളത്തിന്റെ പ്രിയതാരം മണികണ്ഠന്‍ ആചാരിയും പേട്ടയില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്.

പേട്ടയുടെ സെറ്റില്‍ വെച്ച് രജനികാന്തിനെ കണ്ടതും സംസാരിച്ചതും വലിയ അനുഭവമായിരുന്നുവെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മണികണ്ഠന്‍ വ്യക്തമാക്കിയിരുന്നു. അഭിമുഖത്തില്‍ തലൈവരെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

“പേട്ടയുടെ പൂജ മുതല്‍ പാക്കപ്പ് വരെ ഏതാണ്ട് നാല്‍പ്പതിലധികം ദിവസം സെറ്റില്‍ ഞാനുണ്ടായിരുന്നു. പൂജ നടക്കുന്ന ദിവസം രജനിസാര്‍ വന്നപ്പോള്‍ അതിശയം തോന്നി. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും അണിഞ്ഞ് വിഗ്ഗോ മേയ്ക്കപ്പോ ഒന്നുമില്ലാതെ സാധാരണക്കാരനെ പോലെയാണ് അദ്ദേഹം എത്തിയത്. തലൈവരോട് സംസാരിക്കാന്‍ ഭയമായിരുന്നു“ - എന്നും മണികണ്ഠന്‍ പറഞ്ഞു.

“അവസരം ലഭിച്ചപ്പോള്‍ സാറിന്റെ അടുത്തെത്തി സംസാരിച്ചു. കമ്മിട്ടിപ്പാടത്തില്‍ അഭിനയിച്ചുവെന്നും ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന അവാഡ് ലഭിച്ചെന്നും പറഞ്ഞപ്പോള്‍ സ്‌റ്റേറ്റ് അവാര്‍ഡ് വിന്നറുടെ കൂടെയാണോ ഞാന്‍ അഭിനയിക്കുന്നത് ? കൊള്ളാം, എന്നായിരുന്നു തലൈവര്‍ പറഞ്ഞത്. സാറിന്റെ മുന്നില്‍ ഞാന്‍ എന്ത് എന്നു പറഞ്ഞപ്പോള്‍ കേരളത്തിലെ സ്‌റ്റേറ്റ് അവാര്‍ഡ് ചെറിയ കാര്യമല്ലെന്നാണ് തോളില്‍ തട്ടി അദ്ദേഹം പറഞ്ഞത്” - എന്നും മണികണ്ഠന്‍ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :