ഇങ്ങനെയൊരു ചെക്കനെ കിട്ടാൻ ഏതു പെണ്ണും കൊതിക്കും!

ഒരു പെണ്ണുകാണൽ കഥ!

aparna shaji| Last Modified വ്യാഴം, 2 ഫെബ്രുവരി 2017 (10:16 IST)
ഷോട്ട് ഫിലിമുകൾ ട്രൻഡാകുന്ന ഒരു കാലമാണിത്. പ്രണയവും വിരഹവും സൗഹൃദവും ഹ്രസ്വ ചിത്രത്തിന് പ്രമേയമാക്കുമ്പോൾ അധികമാരും പറയാത്ത കഥയാണ് സ്ത്രീധനം. സ്ത്രീധനം ഒരു വിഷയമായി വരുന്ന ഒരു പെണ്ണുകാണൽ കഥയാണ് ഇപ്പോൾ യൂ ട്യൂബിൽ വൈറലായിരിക്കുന്നത്. റ്റിറ്റോ പി തങ്കച്ചൻ തിരക്കഥയും സംവിധാനവും നിർവഹിച്ച മാംഗല്യം തന്തുനാനേന എന്ന ഹ്രസ്വചിത്രമാണ് വാർത്തയാകുന്നത്.

ചിത്രം ഇതിനോടകം കണ്ടത് രണ്ട് ലക്ഷത്തിനടുത്ത് ആളുകളാണ്. ക്രെഡോക്സ് ടാക്കീസിന്റെ ബാനറിൽ ജിതിൻ പോൾ-വിനു സുരേന്ദ്രൻ എന്നിവർ ചേർന്നു നിർമ്മിച്ച ചിത്രം ഒരുപറ്റം യുവാക്കളുടെ സ്വപ്നമാണ്. സുജിത് എസ് ന്റേതാണ് കഥ. ജോയൽ ജോൺസിന്റെ സംഗീതത്തിന് സംവിധായകൻ റ്റിറ്റോ തന്നെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. ഛായാഗ്രഹണം ശങ്കർ ഗണേഷ്, എഡിറ്റിങ് മിഥുൻ മുരളി, കളറിങ് ജോഷി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :