കുഞ്ചാക്കോ ബോബനെ പറ്റിച്ചു; കട്ടപ്പനയിലെ തട്ടിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

ചാക്കോച്ചനിൽ നിന്നും 25 ലക്ഷം തട്ടിയെടുത്തു; തട്ടി‌പ്പുകാരൻ പിടിയിൽ

aparna shaji| Last Modified ബുധന്‍, 15 ഫെബ്രുവരി 2017 (15:37 IST)
നടൻ കുഞ്ചാക്കോ ബോബനെ കബളിപ്പിച്ച റിയൽ എസ്റ്റേറ്റ് ഇടപാടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി പി ജെ വര്‍ഗീസാണ് (46) അറസ്റ്റിലായത്. കുഞ്ചാക്കോ ബോബനില്‍നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

കടവന്ത്ര പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. മാസങ്ങള്‍ക്കുമുന്‍പ് നടന്ന ഇടപാടിനെക്കുറിച്ച് നാലു മാസം മുന്‍പാണ് കുഞ്ചാക്കോ ബോബന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷത്തെതുടർന്ന് കഴിഞ്ഞ ദിവസമാണ് ഇയാൾ പൊലീസ് പിടിയിലായത്.

പനമ്പിള്ളി നഗറില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന വര്‍ഗീസ്, എറണാകുളം പുത്തന്‍കുരിശില്‍ കുഞ്ചാക്കോ ബോബന്‍റെ പങ്കാളിത്തത്തോടെ സ്ഥലം വാങ്ങാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍, പലവിധ കാരണങ്ങളാല്‍ ഈ ഇടപാട് നടന്നില്ലെന്ന് മാത്രമല്ല വാങ്ങിയ പണം തിരിച്ച് നൽകാനും ഇയാൾ തയ്യാറായില്ല. പലതവണ പണം ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്ന് നടന്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :