മമ്മൂട്ടി ചിത്രം ക്രിസ്‌തുമസിന് എത്തില്ല; 'യാത്ര' വൈകുന്നതിന് കാരണം ഇതോ?

മമ്മൂട്ടി ചിത്രം ക്രിസ്‌തുമസിന് എത്തില്ല; 'യാത്ര' വൈകുന്നതിന് കാരണം ഇതോ?

Rijisha M.| Last Modified ശനി, 17 നവം‌ബര്‍ 2018 (15:28 IST)
വൈഎസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന 'യാത്ര' ഡിസംബർ 21ന് തന്നെ പ്രദർശനത്തിനെത്തിക്കുന്നതിനായിരുന്നു അണിയറപ്രവർത്തകർ ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത് ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റിയെന്നാണ്.

തെലുങ്ക് പതിപ്പിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും തമിഴ് പതിപ്പിന്റെ പൂര്‍ത്തീകരണത്തിനായി കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകർ‍. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ 'യാത്ര'യുടെ ഷൂട്ടിംഗ് കഴിഞ്ഞതായി കഴിഞ്ഞ ദിവസം സംവിധായകൻ മഹി വി രാഘവ് തന്നെ അറിയിച്ചിരുന്നു.
കേരളത്തില്‍ ആന്റോ ജോസഫ് ഫിലിം കമ്പനിക്കാണ് സിനിമയുടെ വിതരണാവകാശം ലഭിച്ചിരിക്കുന്നത്. യാത്രയുടെ തമിഴ് പതിപ്പ് വമ്പന്‍ റിലീസായി കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. നേരത്തെ ചിത്രത്തിന്റെ ആഗോള വിപണികളിലെ വിതരണാവകാശം യുഎഇ ആസ്ഥാനമായ ഫാര്‍സ് ഫിലിം കമ്പനി 5കോടിക്കടുത്തുളള തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. തമിഴ് പതിപ്പിന്റെ ഡബ്ബിംഗ് പൂർത്തിയായതും ചിത്രം റിലീസിനെത്തുമെന്നാണ് സൂചനകൾ.

നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്ക് സിനിമാ ലോകത്തിലേക്ക് മടങ്ങിവന്നിരിക്കുന്നത്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്‍. 70എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :