മമ്മൂട്ടിക്ക് ഈഗോയാണോ? മറ്റ് താരങ്ങളാരും വേണ്ടേ? - മറുപടിയുമായി സംവിധായകന്‍ !

മമ്മൂട്ടിക്ക് ഈഗോയാണോ? മറ്റ് താരങ്ങളാരും വേണ്ടേ? - മറുപടിയുമായി സംവിധായകന്‍ !

Rijisha M.| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (16:52 IST)
ഏറെ നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തെലുങ്ക് ലോകത്തേക്ക് എത്തിയിരിക്കുകയാണ്. മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന വൈഎസ്ആറിന്റെ കഥയുമായാണ് മമ്മൂട്ടി വരാനിരിക്കുന്നത്. മാഹി രാഘവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ചിത്രത്തിന്റെ സെറ്റിൽ മഹി രാഘവിന്റെ സംരക്ഷണത്തിലാണ് മമ്മൂട്ടി. സംവിധായകൻ ഫേസ്‌ബുക്ക് പേജിൽ കുറിച്ച് കുറിപ്പും ചിത്രവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. '390ൽപ്പരം ചിത്രങ്ങൾ, മൂന്ന് നാഷണൽ അവാർഡുകൾ, പുതുമുഖ സംവിധായകർക്കൊപ്പം 60ൽ കൂടുതൽ ചിത്രങ്ങൾ. ഇതിനെല്ലാം പുറമേ മികച്ച മാർഗ്ഗദർശ്ശിയും നല്ലൊരു മനുഷ്യനും' മഹിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്.

ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടിയല്ലാതെ മറ്റൊരാൾ ഇല്ലെന്നും മഹി പറയുന്നു. 'ചിത്രത്തിലെ ഓരോ ചെറിയ കാര്യങ്ങളും സസൂക്ഷ്‌മം വീക്ഷിച്ചുകൊണ്ടാണ് ചെയ്‌തത്. തെലുങ്കിൽ തയ്യാറാക്കിയ സ്‌ക്രിപ്‌റ്റിൽ ഓരോ വാക്കുകളും മനസ്സിലാക്കി സ്വന്തം ഭാഷയിലേക്ക് മാറ്റി അത് വളരെ മനോഹരമായി അദ്ദേഹം അവതരിപ്പിച്ചു. ഓരോ സംഭാഷണങ്ങളും ആധികാരികമാക്കാൻ ഡബ് ചെയ്യുകയും അതിനെ കൂടുതൽ മികച്ചതാക്കാൻ വീണ്ടും ഡബ് ചെയ്യുകയും ചെയ്‌ത നടൻ. നമ്മുടെ ഭാഷയും സംസ്‌കാരവും, സിനിമകളും അത്രമേൽ ഇഷ്‌ടപ്പെടുന്ന വ്യക്തി'- മഹി ഫേസ്‌ബുക്കിൽ കുറിച്ചു.

70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രംനിര്‍മിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :