മലയാള സിനിമയിൽ രാശി എന്നും മമ്മൂട്ടിക്ക് തന്നെ!

മലയാള സിനിമയിൽ രാശി എന്നും മമ്മൂട്ടിക്ക് തന്നെ!

Rijisha M.| Last Modified ശനി, 8 ഡിസം‌ബര്‍ 2018 (10:13 IST)
മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മെഗാസ്‌റ്റാർ എന്നും മലയാള സിനിമയ്‌ക്കും മലയാളികൾക്കും സ്വകാര്യ അഹങ്കാരം തന്നെയാണ്. ഈ വർഷം അവസാനിക്കാൻ പോകുമ്പോൾ ഓർക്കേണ്ടതായ ഏറ്റവും വലിയ കാര്യം എന്തെന്നാൽ ജനുവരിയിൽ ആരുടെ ചിത്രമാണ് ആദ്യം വന്നത് എന്നതാണ്.

സ്‌ട്രീറ്റ്‌ലൈസിലൂടെ മമ്മൂട്ടി തന്നെയാണ് തിരി കൊളുത്തിവെച്ചത്. എന്നാൽ ആദി എന്ന ചിത്രത്തിലൂടെ പ്രണവും മമ്മൂക്കയ്‌ക്കൊപ്പം അതേസമയം ഉണ്ടായിരുന്നു. പ്രണവ് നായകനായ ആദിയ്‌ക്ക് അന്ന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

പ്രണവിന്റെ ഹീറോ എൻട്രിയ്‌ക്കായി കൊതിച്ചിരുന്ന ആരാധകർ ചിത്രം ഏറ്റെടുത്തിരുന്നു. എന്നാൽ സ്ട്രീറ്റ്‌ലൈറ്റസിന് വേണ്ടത്ര ശ്രദ്ധ നേടാനായിരുന്നില്ല. എങ്കിലും 2018-ലെ വെടിക്കെട്ടിന് തുടക്കം കുറിച്ചത് മമ്മൂക്ക തന്നെയാണ്. ശേഷം ഉണ്ടായ ഇക്കയുടെ നിരവധി ചിത്രങ്ങൾ വമ്പൻ ഹിറ്റുകളായിരുന്നു. അതുപോലെ മലയാളത്തിന് 2018ൽ ഓർത്തുവയ്‌ക്കാൻ ഒട്ടേറെ ചിത്രങ്ങൾ ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :