മുന്നിൽ ദുൽഖർ, തൊട്ടുപിന്നാലെ മമ്മൂട്ടി! - ഇന്ത്യന്‍ സിനിമയിലെ അടുത്ത വിസ്മയം വരുന്നു...

റെക്കോർഡ് സ്വന്തമാക്കാൻ മമ്മൂട്ടി ഒരുങ്ങുന്നു?!

അപർണ| Last Modified ചൊവ്വ, 10 ജൂലൈ 2018 (15:38 IST)
മമ്മൂട്ടി നായകനാകുന്ന ചിത്രങ്ങൾ ഇനിയും ഈ വർഷം തിയെറ്ററുകളിൽ എത്താനുണ്ട്. ഇതിൽ മലയാളത്തിന് പുറമേ തമിഴും തെലുങ്കുമുണ്ട് എന്നതാണ് പ്രത്യേകത. തെലുങ്ക് ചിത്രമായ യാത്രയുടെ ചിത്രീകരണ തിരക്കുകളിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.

ജൂണില്‍ തിയറ്ററുകളിലേക്ക് എത്തിയ അബ്രഹാമിന്റെ സന്തതികള്‍ ഹിറ്റായി തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. പ്രേക്ഷകര്‍ വാനോളം പ്രതീക്ഷയുമായി കാത്തിരിക്കുന്നത് മെഗാസ്റ്റാറിന്റെ തമിഴ് ചിത്രമായ പേരൻപിന് വേണ്ടിയാണ്. നീണ്ട വര്‍ഷങ്ങള്‍ക്ക് മമ്മൂട്ടി തമിഴില്‍ അഭിനയിച്ച ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ പോയി തിളങ്ങിയിരുന്നു.

മമ്മൂട്ടി അച്ഛന്‍ വേഷത്തില്‍ അഭിനയിക്കുന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പ്രമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാന്‍ അതിന് കഴിഞ്ഞിരുന്നു. ചിത്രത്തെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണുള്ളത്.

പേരൻപും യാത്രയും ഈ വർഷം തന്നെ റിലീസ് ചെയ്യുമെങ്കിൽ അപൂർവ്വമായൊരു റെക്കോർഡ് മമ്മൂട്ടി സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ. മമ്മൂട്ടിക്ക് മുൻപ് ആണ് ഈ വർഷം ആ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കാൻ അച്ഛനും മകനും മത്സരമാകുമോയെന്നും കണ്ടറിയാം. നിലവിൽ ഒരു ഹിന്ദി പടത്തിലും മമ്മൂട്ടി കരാർ ഒപ്പിട്ടിട്ടില്ല. ആയതിനാൽ, ദുൽഖർ തന്നെ ഒന്നാമത് എന്ന് പറയേണ്ടി വരും.

കാര്യം മറ്റൊന്നുമല്ല, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ വ്യത്യസ്ത ഭാഷ ചിത്രങ്ങളില്‍ അഭിനയിച്ച് ദുല്‍ഖര്‍ അപൂര്‍വ്വമായൊരു റെക്കോര്‍ഡ് സ്വന്തമാക്കുകയാണ്. നാല് ഭാഷകളില്‍ നായകനായി അഭിനയിച്ച് ഒരു വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് സിനിമ എത്തുന്നു എന്നതാണ് ആ റെക്കോർഡ്.

അതേസമയം, മമ്മൂട്ടി തെലുങ്ക്, മലയാളം, തമിഴ് എന്നീ മൂന്ന് ഭാഷകളിലാണ് അഭിനയിക്കുന്നത്. ഈ വര്‍ഷം ബോളിവുഡില്‍ കൂടി അഭിനയിച്ചാല്‍ മമ്മൂട്ടിയ്ക്കും ഈ നേട്ടം സ്വന്തമാക്കാന്‍ കഴിയും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :