5 ദിവസം കൊണ്ട് 6 കോടി, ജനമനസ്സ് കീഴടക്കി മമ്മൂട്ടിയുടെ അങ്കിൾ!

ഞായര്‍, 6 മെയ് 2018 (12:12 IST)

മമ്മൂട്ടിയുടെ ശക്തി എന്നും ഫാമിലി ഓഡിയൻസ് ആണ്. കുടുംബ പ്രേക്ഷകർക്കായുള്ള പടങ്ങൾ അനവധിയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഏപ്രിൽ അവസാനം തിയേറ്ററുകളിലെത്തിയ ഇതിനുദാഹരണം. പരീക്ഷ കഴിഞ്ഞ് അവധി ആഘോഷിക്കുന്ന കുട്ടികൾക്കും ഫാമിലിക്കും പൂർണ സംത്രപ്തിയാണ് ചിത്രം നൽകുന്നത്.
 
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോയ് മാത്യു തിരക്കഥ എഴുതിയ ഗിരീഷ് ദാമോദറായിരുന്നു സംവിധാനം ചെയ്തിരുന്നത്. സദാചാരവാദികള്‍ക്കുള്ള ചുട്ടമറുപടി കൊടുത്ത് സിനിമ മിന്നുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. കളക്ഷന്റെ കാര്യത്തിലും മോശമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
റിലീസ് ദിനത്തില്‍ കേരള ബോക്‌സോഫീസിലും കൊച്ചി മള്‍ട്ടിപ്ലെക്‌സിലും സിനിമയ്ക്ക് മികച്ച തുടക്കമായിരുന്നു ലഭിച്ചിരിക്കുന്നത്. ആദ്യ ആഴ്ച പിന്നിടുമ്പോള്‍ അങ്കിള്‍ കളക്ഷന്റെ കാര്യത്തില്‍ ഒട്ടും മോശമാക്കിയിരുന്നില്ല. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 10.08 ല ക്ഷം സിനിമയ്ക്ക് ലഭിച്ചിരുന്നു. ഏഴ് ദിവസം കഴിയുമ്പോഴെക്കും സിനിമ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 20.48 ലക്ഷം നേടിയിരുന്നു. 
 
5 ദിവസം കൊണ്ട് 6.13 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 10 ദിവസം കഴിയുമ്പോൾ ഇനി കേരള ബോക്‌സോഫീസില്‍ നിന്നും നേടിയ സിനിമയുടെ കളക്ഷന്‍ എത്രയായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ജേതാക്കൾ പ്രകടിപ്പിച്ചത് അവരുടെ നിരാശയും വിഷമവും: ഇന്ദ്രൻസ്

ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം വിവാദമായിരുന്നു. പുരസ്കാര ജേതാക്കളെ ...

news

ബോഡിഗാർഡും ദൃശ്യവും പണമുണ്ടാക്കിയത് അങ്ങനെ? - തുറന്നടിച്ച് പാർവതി

മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവതി. പാർവതിയുടെ അഭിപ്രായങ്ങൽ പലപ്പോഴും ...

news

മകൾ മറിയം അമീറക്ക് ദുൽഖറിന്റെ പിറന്നാൾ സമ്മാനം

മകൾ മറിയം അമീറക്ക് ഒന്നാം പിറന്നാൾ ആശംസിച്ച് നടൻ ദുൽഖർ സൽമാൻ. മകളുടെ കൈപിടിച്ച് ദുൽഖറും ...

Widgets Magazine