ബിഗ് ബിയ്ക്ക് ശേഷം ഇതാദ്യം, മമ്മൂട്ടി തകർത്തു; എങ്ങും അത്യുജ്വല റിപ്പോർട്ട്

ഗ്രേറ്റ് ഫാദർ അത്യുജ്വലം, മമ്മൂട്ടി തകർത്തു; ആദ്യ റിപ്പോർട്ട് പുറത്ത്

aparna shaji| Last Updated: വ്യാഴം, 30 മാര്‍ച്ച് 2017 (11:58 IST)
ആരാധകർ ആവേശത്തോടെ കാത്തിരുന്ന റിലീസ് ആയി. ടീസറുകളും പോസ്റ്ററുകളും ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. സസ്പെൻസുകൾ നിറഞ്ഞ തുടക്കം. തുടക്കക്കാരൻ എന്ന നിലയിൽ ഹനീഫ് അദേനി തന്റെ ഭാഗം ഭംഗിയായി നിർവഹിച്ചിരിയ്ക്കുകയാണ്.

ആദ്യ ടീസർ പുറത്തുവന്നപ്പോൾ തന്നെ ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈൽ ശ്രദ്ധേയമായി. ഡേവിഡ് നൈനാന്റെ സ്റ്റൈലായ നടത്തം പോലെ സ്റ്റൈലിഷ് ആയിരുന്നു ചിത്രത്തിലെ ഓരോ ഷോട്ടും. ക്ലീൻ ആൻ ക്ലിയർ - ഷോട്ടുകളെ അങ്ങനെ വിശേഷിപ്പിക്കുന്നതാകും ഭംഗി. ഓരോ ഭാഗത്തും മാസായ എൻട്രിയാണ് ഡേവിഡ് നൈനാന്റേത്.

ബി ജി എം അതു പറഞ്ഞറിയിക്കാൻ ആകില്ല. അതിഗംഭീരം. അതുപോലെ തന്നെ എഡിറ്റിംഗും. സിനിമയെ ഓരോ ഷോട്ടും ഗംഭീരമാക്കിയതിൽ ബി ജി എമ്മിന്റെ സ്ഥാനം വളരെ വലുത് തന്നെ. ഒരു സഹോദരനും അച്ഛനും സുഹൃത്തിനും എന്താണോ ഈ സമൂഹത്തോട് പറയാനുള്ളത് അതാണ് ഡേവിഡ് നൈനാൻ പറയുന്നത്. ഡേവിഡ് നൈനാന്റെ മകൾ അഭിമുഖീകരിച്ച വലിയൊരു പ്രശ്നത്തെ മുൻനിർത്തിയാണ് കഥ മുന്നോട് പോകുന്നത്.

മമ്മൂട്ടിയിലെ താരത്തെ എഴുതിത്തള്ളിയവർക്കുള്ള മറുപടിയാണ് ദി ഗ്രേറ്റ് ഫാദർ എന്ന് നിസംശയം പറയാം.
കെട്ടിലും മട്ടിലും മാത്രമല്ല കാമ്പുള്ള കഥയുടെയും അവതരണത്തിന്റെയും പുത്തൻ അനുഭവം ആകുന്നുണ്ട് ദി ഗ്രേറ്റ് ഫാദർ. നല്ല സിനിമയുടെ അനുഭവമാണ്, ആഘോഷമാണ് ദി ഗ്രേറ്റ് ഫാദർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ഹനീഫ് അദേനി എന്ന സംവിധായകനെ അമൽ നീരദിനൊപ്പമോ പിൻഗാമി ആയോ കൂട്ടാം. ആ ജാതി മേക്കിങ്. മമ്മൂട്ടി തകർത്തടുക്കി.

ചിത്രത്തിന്റെ ആദ്യ ഭാഗത്ത് കുറച്ച് ലാഗ് ഉണ്ടെങ്കിലും മമ്മൂട്ടിയുടെ സ്റ്റൈലിഷ് അഭിനയം അത് ഒരു പരിധിവരെ മറച്ചുപിടിയ്ക്കുന്നുണ്ട്. ആദ്യപകുതിയിലെ
സ്ലോ പേസ് നറേഷൻ രണ്ടാം പകുതി കൊണ്ട് മറികടക്കുന്നുണ്ട് ഗ്രേറ്റ് ഫാദർ. ഡേവിഡ് നൈനാന്റെ ജീവിതത്തില്‍ ഒരു അപ്രതീക്ഷിത സംഭവം ഉണ്ടാവുന്നിടത്തു നിന്നുമാണ് കഥ മാറുന്നത്. ആര്യയുടെ വരവോടെ കൂടുതല്‍ വലിയ മിസ്ട്രിയിലേയ്ക്ക് നീങ്ങുകയാണ്‌. അവിടെയാണ് ത്രില്ലർ സ്വഭാവം കൈവരുന്നത്.

ഒരു ഇൻവെസ്റ്റിഗേഷൻ മൂഡ് ക്രിയേറ്റ് ചെയ്യുകയാണ് ആര്യ. അച്ഛന്‍-മകള്‍ ബന്ധത്തിന്റെ ഊഷ്മളത നിറഞ്ഞു നിൽക്കുകയാണ് രണ്ടാം പകുതിയിൽ. മലയാളം ഇന്നുവരെ കാണാത്ത, ദുരൂഹതകള്‍ നിറഞ്ഞൊരു വില്ലൻ എത്തുന്നതോടെ കഥയ്ക്കൊരു ത്രിൽ വരുന്നു‍. ഒരുപാട് പ്രത്യേകതകളുണ്ട് ഈ വില്ലനിലേയ്ക്കുള്ള യാത്രയാണ് ചിത്രത്തിന്റെ രണ്ടാം പകുതി.

മമ്മൂട്ടിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങളും സിനിമയിൽ കാണാം. മമ്മൂട്ടിയിലെ താരത്തെയും നടനെയും അതിന്റെ ആവശ്യകത അനുസരിച്ചു ഹനീഫ് അദേനി മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
നടപ്പിലും ഇരുപ്പിലും ചിരിയിലും പ്രേക്ഷകരുടെ കയ്യടി വാങ്ങാനും ഡേവിഡ് നൈനാനിലൂടെ മമ്മൂട്ടി വേഗം കഴിയുന്നു. ഇതുവരെ പ്രേക്ഷകരെ ഇഷ്ടപെടുത്തിയ നടനാണ് ആര്യ, ഇത്തവണയും അതിൽ പിഴവുകൾ സംഭവിച്ചിട്ടില്ല,

ഗോപി സുന്ദറിന്റെ സംഗീതം പ്രതീക്ഷക്കൊത്തുയുരുന്നില്ലെങ്കിലും
സുഷിന് ശ്യാമിന്റെ പശ്ചാത്തലം സംഗീതം സിനിമയുടെ താളത്തിനൊപ്പം നീങ്ങുന്നുണ്ട്. ആകെ മൊത്തത്തിൽ പ്രേക്ഷക പ്രതീക്ഷയോട് നീതി പുലർത്തുന്ന സിനിമയാകുന്നുണ്ട് ദി ഗ്രേറ്റ് ഫാദർ. എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്താൻ തിയേറ്ററിൽ പിടിച്ചു ഇരുത്താനും ഉള്ള ത്രില്ലിംഗ് ഉണ്ട് ചിത്രത്തിൽ.

പ്രത്യേകിച്ച് വില്ലനെ കണ്ടു പിടിക്കുന്ന രീതി ഒക്കെ വെറൈറ്റി ആണ്. പടത്തിലൊരു ട്വിസ്റ്റ്‌ ഉണ്ട്‌. ആരും പ്രതീയ്ക്ഷിക്കാത്ത ഒരു ട്വിസ്റ്റ്. സമൂഹത്തിനു നല്ല ഒരു മെസ്സേജ്‌ നൽകുന്ന ഒരു സോഷ്യൽ റെലെവന്റ്‌ പടം. ധൈര്യമായി ടിക്കറ്റെടുക്കാം. മമ്മൂട്ടി ആരാധകരെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ പടം. എല്ലാം കൊണ്ടും നല്ല കൊടുക്കാച്ചി പടം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :