നൂറിന്റെ നിറവില്‍ ഗ്രേറ്റ് ഫാദര്‍!

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്! ഡേവിഡ് നൈനാന്‍ മറികടന്ന നൂറ് ദിനങ്ങള്‍!

aparna| Last Modified ശനി, 8 ജൂലൈ 2017 (14:48 IST)
മമ്മൂട്ടിയിലെ താരത്തിന് പുതുജീവൻ സമ്മാനിച്ച സിനിമയാണ് നവാഗതനായ ഹനീഫ് അദേനി സംവിധാനം നിർവഹിച്ച ദി ഗ്രേറ്റ് ഫാദർ. ആദ്യ ദിന കളക്ഷൻ 4.21 കോടി രൂപ നേടിയാണ് ബോക്സ്‌ ഓഫീസിൽ തന്റെ സാന്നിധ്യം അറിയിച്ചത്. വെറും 19 ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബിൽ ഇടംപിടിച്ചത്. വെറും 6 കോടി ബജറ്റിൽ ഇറങ്ങിയ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വിജയം തന്നെയാണ് 50 കോടി ക്ലബ്.

ഇമോഷണൽ മാസ്സ് ത്രില്ലെർ ആയ ചിത്രത്തിൽ മമ്മൂട്ടി മാസ്സ് അഭിനയവും ഗംഭീര ലുക്കും ആണ് പ്രേക്ഷകർക്ക് വേണ്ടി കാഴ്ചവച്ചത് . പ്രേക്ഷകർ ഏറെ നെഞ്ചിലേറ്റിയ ചിത്രം 100 ആം ദിവസം പിന്നിട്ടിരിക്കുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 2017ലെ ഏറ്റവും വലിയ ഹിറ്റാണ് ഗ്രേറ്റ് ഫാദര്‍.

കേരളത്തിൽ നിന്നും ഗൾഫ് മേഖലകളിൽ നിന്നും ഏതാണ്ട് അറുപതു കോടിയോളം രൂപ നേടിയ ദി ഗ്രേറ്റ് ഫാദർ മമ്മൂട്ടി എന്ന നടന്റെ കരിയറിലെ തന്നെ വലിയ ഹിറ്റുകളിലൊന്നാണ്. ചിത്രം നൂറ് ദിവസം പിന്നിട്ടതിന്റെ ആഘോഷം അണിയറ പ്രവര്‍ത്തകര്‍ കൊണ്ടാടുകയും ചെയ്തു. സ്നേഹ, ബേബി അനിഘ, ആര്യ, മിയ എന്നിവരായിരുന്നു പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :