അടുത്ത മാസ് ട്രീറ്റുമായി മമ്മൂട്ടി! സ്ട്രീറ്റ് ലൈറ്റ്സിൽ മെഗാസ്റ്റാർ ജയിംസ് ബോണ്ടോ?

വെള്ളി, 5 ജനുവരി 2018 (17:27 IST)

ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സ്ട്രീറ്റ് ലൈറ്റ്സിന്റെ’ ടീസർ പുറത്തിറങ്ങി.  മൂന്ന് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.  സ്ട്രീറ്റ് ലൈറ്റ്സ് ഒരു ഡാര്‍ക്ക് ത്രില്ലറാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും മമ്മൂട്ടി തന്നെ. 
 
താന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയില്‍ മമ്മൂട്ടി നായകനാകണമെന്നായിരുന്നു ഷാംദത്തിന്‍റെ ആഗ്രഹം. അതിനായി മമ്മൂട്ടിയുടെ അടുക്കല്‍ കഥ പറയാനെത്തി. പറഞ്ഞ കഥ കേട്ട് ത്രില്ലടിച്ച മമ്മൂട്ടി “ഈ സിനിമ എത്ര പെട്ടെന്ന് തുടങ്ങാന്‍ പറ്റും?” എന്നാണ് അന്വേഷിച്ചത്. മാത്രമല്ല, കഥയില്‍ ആവേശം കയറിയ മമ്മൂട്ടി താന്‍ തന്നെ പടം നിര്‍മ്മിക്കാമെന്നും അറിയിച്ചു. 
 
35 ദിവസം കൊണ്ട് ഷാംദത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി. കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസുദ്യോഗസ്ഥനായി എത്തുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. ലിജോ മോള്‍, സോഹന്‍ സീനുലാല്‍, സുധി കൊപ മുതലായവരാണ് മറ്റുതാരങ്ങള്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വിവാദങ്ങൾക്കിടെ കാവ്യാ മാധവൻ വീണ്ടും സിനിമയിൽ!

വിവാദങ്ങള്‍ക്കിടെ സിനിമയില്‍ വീണ്ടും സാനിധ്യം അറിയിച്ച് കാവ്യാ മാധവന്‍. അഭിനേത്രിയായല്ല, ...

news

'കട്ട വെയ്റ്റിംഗ്, പൊളിക്കും, കിടു'- ഇൻസ്റ്റഗ്രാമിലെ കമന്റുകൾ കണ്ട് അന്തംവിട്ട് നൈജീരിയൻ നടൻ

പൊളിക്കും ബ്രോ, കട്ട വെയിറ്റിംഗ്..ന്യൂ ജനറേഷന്‍കാര്‍ സംഭാവന ചെയ്ത ഈ വാക്കുകള്‍ ...

news

മമ്മൂട്ടിയും മോഹൻലാലും അല്ല, ജയറാമിനു കൂട്ട് മെസിയാണ്! ഒറിജിനൽ മെസ്സി!

കംപാർട്ട്മെന്റ്, കറുത്തജൂതൻ എന്നീ ചിത്രങ്ങൾക്കു ശേഷം സലിം കുമാർ സംവിധാനം ചെയ്യുന്ന ...

news

മമ്മൂട്ടി കേരളക്കര ഇളക്കിമറിക്കുന്നു; തിയേറ്ററുകളില്‍ ആഘോഷപ്പൂരം, മാസ്റ്റര്‍ പീസ് കളക്ഷന്‍ 50 കോടിയിലേക്ക്!

മമ്മൂട്ടിയുടെ മെഗാഹിറ്റ് സിനിമ മാസ്റ്റര്‍ പീസ് സകല കളക്ഷന്‍ റെക്കോര്‍ഡുകളും ...

Widgets Magazine