കിടിലൻ, തകർത്തു; മാസ്റ്റർപീസ് ആദ്യ പ്രതികരണം

വ്യാഴം, 21 ഡിസം‌ബര്‍ 2017 (10:26 IST)

മമ്മൂട്ടി നായകനകുന്ന മാസ്റ്റർപീസ് തിയേറ്ററുകളിൽ എത്തി. മാസ് റിലീസായി എത്തിയ മമ്മൂട്ടി ചിത്രത്തെ ആരാധകർ ആഘോഷമാക്കിയാണ് സ്വീകരിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആരാധകർ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു.  
 
262 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇത്തവണത്തെ ക്രിസ്മസ് ചിത്രങ്ങളിൽ ആദ്യം റിലീസ് ചെയ്തത് മാസ്റ്റർപീസ് ആണ്. ആരാധകർക്ക് മാത്രമല്ല, പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമാകുന്ന സിനിമയാണ് മാസ്റ്റർപീസ്. പുലിമുരുകനു ശേഷം ഉദയ കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തിൽ മാസ് ലുക്കിലാണ് മമ്മൂട്ടി. 
 
ആദ്യദിന കലക്ഷൻ റെക്കോർഡ് മാസ്റ്റർ പീസിന് തകർക്കാനാവുമോ എന്നതാണ് സിനിമാ ലോകം ഉറ്റു നോക്കുന്ന മറ്റൊരു വിഷയം. നിലവിൽ ബാഹുബലിയാണ് ആദ്യദിന കളക്ഷന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമത് മെർസൽ. ഈ രണ്ട് സ്ഥാനവും മാസ്റ്റർപീസ് തകർക്കുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.
 
അജയ് വാസുദേവ് ആണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും മികച്ച പ്രതികരണമാണു നേടിയത്. ഉണ്ണി മുകുന്ദൻ, വരലക്ഷ്മി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഒന്നും പറഞ്ഞിരുന്നില്ല, വിരുഷ്ക വിവാഹം അറിഞ്ഞില്ലെന്ന് ബോളിവുഡ് സുന്ദരി!

സ്വപ്നതുല്യമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് നായകൻ വീരാട് കോഹ്‌ലിയുടെയും ബോളിവുഡ് സുന്ദരി ...

news

കേരളമാകെ മാസ്റ്റര്‍പീസ് മാനിയ, മമ്മൂട്ടി തരംഗം; റെക്കോര്‍ഡുകള്‍ തകരാന്‍ മണിക്കൂറുകള്‍ മാത്രം!

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍പീസ്’ ...

news

ഉസ്താദ് ഹോട്ടലിലെ ഫൈസി ആകേണ്ടിയിരുന്നത് ദുല്‍ക്കര്‍ അല്ല!

ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ മലയാളികളുടെ പ്രിയപ്പെട്ട ചിത്രമാണ്. അതിലെ നായകകഥാപാത്രമായ ...

news

മലയാളത്തില്‍ അഭിനയിക്കാന്‍ സണ്ണി ആവശ്യപ്പെട്ട പ്രതിഫലം കേട്ടാല്‍ ഞെട്ടും !

ബോളിവുഡിലെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ മലയാളത്തില്‍ അഭിനയിക്കാന്‍ പോകുന്ന വാര്‍ത്ത ...

Widgets Magazine