ഡെറിക് എബ്രഹാം റെക്കോർഡുകൾ സൃഷ്ടിക്കുമെന്നുറപ്പ്; മമ്മൂട്ടിക്കൊപ്പം ജയസൂര്യയും!

ഡെറികിന് ഒപ്പമെത്താൻ മത്സരിക്കുന്നത് ആരെല്ലാം?

അപർണ| Last Modified വെള്ളി, 15 ജൂണ്‍ 2018 (10:34 IST)
സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകൾ ഒടുവിൽ റിലീസിനൊരുങ്ങുകയാണ്. ജയസൂര്യ നായകനാകുന്ന രഞ്ജിത് ശങ്കർ ചിത്രം ഞാൻ മേരിക്കുട്ടി ഇന്ന് തിയെറ്ററുകളിലെത്തും. മമ്മൂട്ടി നായകനാകുന്ന ഷാജി പാടൂർ ചിത്രം ‘അബ്രഹാമിന്റെ സന്തതികൾ’ നാളെ റിലീസിനൊരുങ്ങുകയാണ്.
മമ്മൂട്ടിയും ജയസൂര്യയുമാണ് ഇത്തവണ നേര്‍ക്കുനേര്‍ പോരാടാനൊരുങ്ങുന്നത്.
മമ്മൂട്ടിയും ജയസൂര്യയും ഒരേ സമയം സിനിമകളുമായെത്തിയാല്‍ ആരായിരിക്കും ബോക്‌സോഫീസ് ഭരിക്കുക?. സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന ഉത്തരം മമ്മൂട്ടിയെന്നാണ്.

ഒരു മാസ് ക്ലാസ് ത്രില്ലർ മൂവിയാണ് അബ്രഹാമിന്റെ സന്തതികൾ. ഈ ചിത്രത്തിലൂടെ ഏതൊക്കെ റെക്കോര്‍ഡുകള്‍ മമ്മൂട്ടിക്കായി വഴി മാറുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഏതായാലും ഗ്രേറ്റ് ഫാദറിനേക്കാൾ വലിയ വിജയമാകും എന്നാണ് ആരാധകർ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :