മമ്മൂട്ടിക്ക് ഒരു പകരക്കാരനുണ്ട്, എം ടിയുടെ അഭിനന്ദനം ലഭിച്ച വ്യക്തി!

ചൊവ്വ, 5 ഡിസം‌ബര്‍ 2017 (14:48 IST)

Mammootty, Devan, Aranyakam, MT, Hariharan, മമ്മൂട്ടി, ദേവന്‍, ആരണ്യകം, എം ടി, ഹരിഹരന്‍

ഇന്ത്യന്‍ സിനിമയില്‍ തന്നെ പകരം വയ്ക്കാനില്ലാത്ത രണ്ട് താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ക്കുവേണ്ടി ആലോചിക്കുന്ന കഥകള്‍ പരമാവധി ഇവരിലേക്കുതന്നെ എത്താറാണ് പതിവ്. ഇവരുടെ ഡേറ്റ് കിട്ടിയില്ലെങ്കില്‍ പ്രൊജക്ട് വേണ്ടെന്നുവയ്ക്കുന്നു. പകരം മറ്റൊരു താരത്തെ സാധാരണഗതിയില്‍ ആലോചിക്കാറില്ല.
 
എന്നാല്‍ സംവിധായകന്‍ ഹരിഹരന്‍ ഒരിക്കല്‍ അങ്ങനെയൊരു സാഹസം കാണിച്ചു. ആരണ്യകം എന്ന ചിത്രത്തില്‍ ഒരു നക്സലേറ്റ് കഥാപാത്രത്തെ സൃഷ്ടിച്ചപ്പോള്‍ ആ കഥാപാത്രത്തിന് മമ്മൂട്ടിയുടെ ഛായയാണ് എം ടിക്ക് തോന്നിയത്. മമ്മൂട്ടിയെ മനസില്‍ കണ്ടാണ് തുടര്‍ന്ന് എംടി ആ കഥാപാത്രത്തിന് രൂപം കൊടുത്തതും സംഭാഷണങ്ങള്‍ എഴുതിയതും. 
 
ഹരിഹരനാണ് ആ കഥാപാത്രം ചെയ്യാന്‍ ദേവനെ നിര്‍ദ്ദേശിക്കുന്നത്. വളരെ ഹെവിയായ ആ കഥാപാത്രത്തെ ദേവന്‍ എങ്ങനെ അവതരിപ്പിക്കും എന്ന കാര്യത്തില്‍ എം ടിക്കും ഹരിഹരനും പോലും ടെന്‍ഷനുണ്ടായിരുന്നു.
 
എന്നാല്‍ ചിത്രം റിലീസായ ശേഷം എം ടി പറഞ്ഞത്, ‘ഞാന്‍ ആ കഥാപാത്രത്തെ മാത്രമാണ് കണ്ടത്, ദേവന്‍ എന്ന താരത്തെ കണ്ടതേയില്ല’ എന്നാണ്!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘രാമനോ രാവണനോ ആരാണ് നല്ലവന്‍’; വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

വിജയ് സേതുപതി നായകനായി എത്തുന്ന ‘നല്ല നാള്‍ പാത്ത് സൊല്ലറേന്‍’ എന്ന ചിത്രത്തിന്റെ ...

news

നിവിൻ പോളിയോടൊപ്പം അഭിനയിക്കാൻ അമലയില്ല!

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ ചിത്രീകരണം ...

news

കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചാല്‍ എന്താ?, അത് സാമൂഹ്യ സേവനമല്ലേ: രാഖി സാവന്ത്

ബോളിവുഡിലെ വിവാദനായികയാണ് രാഖി സാവന്ത്. ഇത്തവണ കോണ്ടം പരസ്യത്തിലൂടെയാണ് രാഖി ആരാധകര്‍ക്ക് ...

news

മമ്മൂട്ടിയുടെ അനുജത്തിയായി മിയ!

മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുജത്തിയായി മിയ ജോർജ്. അജിത് പൂജപ്പുരയുടെ തിരക്കഥയിൽ ശരത് ...

Widgets Magazine