ഇന്‍‌ട്രൊ സീനില്‍ വിമാനം പറത്തണമെന്ന് ജോഷി, ധൈര്യമില്ലെന്ന് മമ്മൂട്ടി; ഒടുവില്‍ സംഭവിച്ചത് !

ശനി, 8 ഡിസം‌ബര്‍ 2018 (18:19 IST)

മമ്മൂട്ടി, ജോഷി, ദുബായ്, രണ്‍ജി പണിക്കര്‍, Mammootty, Joshiy, Dubai, Renji Panicker

‘ദുബായ്’ സിനിമയുടെ ചിത്രീകരണ സമയം. ജോഷി ചിത്രം വലിയ ക്യാന്‍‌വാസില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു. ബ്രഹ്മാണ്ഡമായി ചെയ്യണമെന്ന് എല്ലാവര്‍ക്കും ആഗ്രഹം മനസില്‍. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ മരണമാസ് പടം ചെയ്യുന്നതിന്‍റെ ത്രില്‍ എല്ലാവര്‍ക്കും.
 
റാസല്‍ ഖൈമയില്‍ ഷൂട്ടിംഗിന് ഒരു ചെറിയ വിമാനം കൊണ്ടുവന്നു. വെറും രണ്ടു സീറ്റേയുള്ളൂ. മമ്മൂട്ടിക്കൊപ്പമുള്ള പൈലറ്റ് നല്ല ട്രെയിനറുമാണ്. പൈലറ്റിന് ഒരേ നിര്‍ബന്ധം, മമ്മൂട്ടി ഫ്ലൈറ്റ് പറത്തണമെന്ന്. നിര്‍ബന്ധം അധികമായപ്പോള്‍ മമ്മൂട്ടി സമ്മതിച്ചു.
 
പൈലറ്റ് പറഞ്ഞതുപോലെയൊക്കെ ചെയ്തപ്പോള്‍ വിമാനം മുന്നോട്ടുനീങ്ങി. ഉയര്‍ന്നുപൊങ്ങി. അതോടെ സംഗതി കൈവിട്ടുപോയതായി മമ്മൂട്ടിക്ക് തോന്നി. ലാന്‍ഡ് ചെയ്യുന്ന സമയത്തൊക്കെ ശരിക്കും ഭയന്നു മമ്മൂട്ടി. ‘എങ്ങനെയോ ഭൂമിയില്‍ തിരിച്ചെത്തി’ എന്നാണ് ആ അനുഭവത്തെപ്പറ്റി മമ്മൂട്ടി പറയുന്നത്.
 
‘ദുബായ്’ സിനിമയുടെ ഇന്‍‌ട്രൊ സീനില്‍ ഇതേ രീതിയില്‍ വിമാനം പറത്തി മമ്മൂട്ടി ഇറങ്ങുന്ന രംഗം ചിത്രീകരിച്ചാലോ എന്ന് ജോഷിക്ക് ഒരു ആലോചന. എന്നാല്‍ വീണ്ടും ഒരിക്കല്‍ കൂടി വിമാനം പറത്താനുള്ള ധൈര്യമില്ലെന്ന് പറഞ്ഞ് മമ്മൂട്ടി ഒഴിഞ്ഞു. അങ്ങനെ ജോഷിയുടെ ആ പദ്ധതി നടക്കാതെ പോയി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മണിച്ചിത്രത്താഴിൽ ആദ്യമായി മനസിലേക്ക് വന്ന മുഖം മോഹൻലാലിന്റേതല്ല, തുറന്നുപറഞ്ഞ് ഫാസിൽ !

മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിണ് 1993ൽ ഫാസിൽന്റെ സംവിധാനത്തിൽ ...

news

രാജയുടെ രണ്ടാം വരവിന് ഇനി ദിവസങ്ങൾ മാത്രം!

മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രമായ പുലിമുരുഗന് ശേഷം വൈശാഖ് സംവിധാനം ...

news

മലയാള സിനിമയിൽ രാശി എന്നും മമ്മൂട്ടിക്ക് തന്നെ!

മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മെഗാസ്‌റ്റാർ എന്നും മലയാള സിനിമയ്‌ക്കും മലയാളികൾക്കും ...

news

'പാതിരാത്രിയിൽ ഭാര്യയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ എന്നോട് അയാള്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി': പൃഥ്വിരാജ്

സോഷ്യൽ മീഡിയയിൽ സജീവമായുണ്ടാകുന്ന താരമാണ് പൃഥ്വിരാജ്. പൃഥ്വി മാത്രമല്ല ഭാര്യയും ...

Widgets Magazine