ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരുക്ക്; മുറിവേറ്റത് ആക്ഷന്‍ രംഗം ചെയ്യുമ്പോള്‍

കൊച്ചി, ഞായര്‍, 18 ഫെബ്രുവരി 2018 (10:57 IST)

mamangam , mammootty , injured , Cinema , fight sequence , mammootty injured , മമ്മൂട്ടിക്ക് പരുക്ക് , മമ്മൂട്ടി , മാമാങ്കം , സജീവ് പിള്ള , ആക്ഷന്‍ രംഗം , ചിത്രീകരണം

ബിഗ് ബഡ്‌ജറ്റ് ചിത്രമായ മാമാങ്കത്തിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്ക് പരുക്ക്. സംഘടന രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് താരത്തിന് മുറിവ് പറ്റിയത്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

സീനിന്റെ പെര്‍ഫെക്ഷന് വേണ്ടി സംഘട്ടന രംഗം റീ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മാമാങ്കം ദി മൂവി എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിക്ക് പരുക്ക് പറ്റിയ വിവരം അറിയിച്ചത്.

നാല് വ്യത്യസ്ത ഗെറ്റപ്പുകളിള്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന മാമാങ്കം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ്. നാല് ഷെഡ്യുളുകളിലായി ചിത്രീകരിക്കുന്ന സിനിമയുടെ ചെലവ് 50 കോടിയോളം രൂപയാണ്. പതിനാറാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന മാമാങ്കം എന്ന അനുഷ്ഠാനത്തെ ആസ്പദമാക്കിയാണ് സിനിമ കഥ പറയുന്നത്.

എറണാകുളത്ത് സെറ്റിട്ടാണ് മാമാങ്കത്തിന്റെ പ്രധാന ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പൊന്നുച്ചാമി ഇല്ലാതാക്കിയത് ഒരു ലോഹിതദാസ് സിനിമയെ, പകരം ‘വളയം’ എഴുതി!

കഥകള്‍ തേടി അലയുമായിരുന്നു ലോഹിതദാസ്. ചിലപ്പോള്‍ പെട്ടെന്നുതന്നെ നല്ല കഥ ലഭിക്കും. ...

news

ദിവ്യാ ഉണ്ണിക്ക് പിന്നാലെ നടി മാതുവും വീണ്ടും വിവാഹിതയായി

ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ വന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞില്ല, ...

news

സഹായിച്ചത് ദിലീപ് മാത്രം, ഒരിക്കൽ പോലും പണം തിരികെ ചോദിച്ചിട്ടില്ല; ഒടുവില്‍ ഉണ്ണികൃഷ്ണന്‍റെ ഭാര്യ പറയുന്നു

മലയാളത്തിലെ അതുല്യ നടന്മാരിലൊരാളാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ. തന്റേതായ അഭിനയശൈലിയിലൂടെ ...

news

ആടുജീവിതം അമല പോളിന്‍റേതുകൂടിയാണ്!

പൃഥ്വിരാജിന്‍റെ ആടുജീവിതത്തില്‍ അമല പോള്‍ നായികയാകുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ഈ ബിഗ് ...

Widgets Magazine