മമ്മൂക്കാ, എനിക്ക് ഇനി ഇതിൽ കൂടുതൽ ഒന്നും വേണ്ട: ഒമർ ലുലു

ശനി, 10 ഫെബ്രുവരി 2018 (12:41 IST)

ഒമർ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ആദ്യഗാനമാണ് പുറത്തിറങ്ങിയത്. മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയകളിൽ വൈറലാവുകയും യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാവുകയും ചെയ്ത ഗാനത്തിന് കൈയ്യടിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. 
 
ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരു‌ന്നു ഒമറിന്റെ പ്രതികരണം. ഗാനത്തിന് മമ്മൂക്കയുടെ കൈയ്യടി ലഭിച്ചതോടെ 'എനിക്ക് ഇനി ഇതിൽ കൂടുതൽ ഒന്നും വേണ്ട' എന്നാണ് ഒമർ പറയുന്നത്. 
 
ജിമിക്കി കമ്മലിനുശേഷം സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ഗായകന്‍ വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഒരു മാപ്പിളപ്പാട്ടിന്റെ ട്രിബ്യൂട്ടാണിത്.  ചങ്ക്‌സിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാര്‍ ലവ്. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പ്രണയം അടിസ്ഥാനമാക്കിയാണ് കഥ വികസിപ്പിച്ചിരിക്കുന്നത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഇതെന്തൊരു വൃത്തികെട്ട ടീസർ ആണ്: വിമർശനവുമായി ആരാധകർ

സന്തോഷ് പി. ജയകുമാർ സംവിധാനം ചെയ്യുന്ന 'ഇരുട്ടു അറൈയിൽ മുരട്ടു കുത്തു' എന്ന ചിത്രത്തിന്റെ ...

news

സുന്ദരിയായി ദിവ്യാ ഉണ്ണി - വീഡിയോ

നടി ദിവ്യാ ഉണ്ണിയുടെ വിവാഹ റിസപ്ഷന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഗോള്‍ഡന്‍ ...

news

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് പ്രഖ്യാപിച്ചു!

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് 2018 പ്രഖാപിച്ചു. ഇന്ത്യന്‍ സിനിമയിലെ പ്രതിഭകളെ ...

news

ജൂനിയർ ആർട്ടിസ്റ്റിനെ നായികയാക്കിയ‌പ്പോൾ ഒമറിന് തെറ്റിയില്ല, വൈറലാകുന്ന പാട്ട്

ഒമർ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങി. ...

Widgets Magazine