മമ്മൂട്ടി തന്നെ കിംഗ്, പിറന്നാൾ ദിനത്തിൽ മോഹൻലാലിന്റെ റെക്കോർഡ് തകർത്ത് മെഗാസ്റ്റാർ!

ശനി, 8 സെപ്‌റ്റംബര്‍ 2018 (13:06 IST)

മലയാളത്തിന്റെ മഹാനടന്റെ പിറന്നാളായിരുന്നു ഇന്നലെ. മോഹന്‍ലാല്‍, ജയസൂര്യ, നിവിന്‍ പോളി, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങളും മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ കൂളസ്റ്റ് ഡ്യൂഡ് എന്നാണ് വാപ്പച്ചിയെ വിശേഷിപ്പിച്ചത്. 
 
പിറന്നാള്‍ ദിവസം മമ്മൂട്ടി പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ റെക്കോര്‍ഡാണ് മമ്മൂട്ടി മറികടന്നിരിക്കുന്നത്. പിറന്നാളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലെ റെക്കോർഡ് ആണ് മമ്മൂട്ടി മറികടന്നിരിക്കുന്നത്.
 
സോഷ്യല്‍ മീഡിയയില്‍ പുതിയ ടാഗ് റെക്കോര്‍ഡാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് ഇന്നലെ മമ്മൂട്ടി ഫാന്‍സ് ജന്മദിനം ആഘോഷിച്ചിരിക്കുന്നത്. HappyBirthdayMammukka എന്ന ഹാഷ് ടാഗിലായിരുന്നു കൂടുതല്‍ പേരും മമ്മൂട്ടിയ്ക്ക് ആശംസകള്‍ അറിയിച്ചത്. 40,000 മുകളിൽ ട്വീറ്റുകളാണ് ഇന്നലെ ട്വിറ്ററില്‍ മാത്രം ഉണ്ടായിരുന്നത്.  
 
ഈ വര്‍ഷം മേയ് 21 നായിരുന്നു മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിച്ചത്. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ HappyBirthdayLaletta എന്ന ഹാഷ് ടാഗിലായിരുന്നു ആശംസകളെത്തിയത്. 24,100 ട്വീറ്റുകളായിരുന്നു ഈ ടാഗില്‍ എത്തിയിരുന്നത്. ഈ റെക്കോര്‍ഡാണ് മമ്മൂട്ടി ഇന്നലെ മറികടന്നിരിക്കുന്നത്. 
 
ജൂലൈ 28 ന് പിറന്നാള്‍ ആഘോഷിച്ച ദുല്‍ഖര്‍ സല്‍മാനാണ് മൂന്നാം സ്ഥാനത്തുള്ളത്. 9600 ട്വീറ്റുകളായിരുന്നു ദുല്‍ഖറിന് ലഭിച്ചിരുന്നത്.
 
മുന്‍പും ഇതേ റെക്കോര്‍ഡ് മമ്മൂട്ടി തന്നെ സ്വന്തമാക്കിയിരുന്നു. 2017 ല്‍ HBDMammukka എന്ന ഹാഷ് ടാഗിലായിരുന്നു ആശംസകള്‍ എത്തിയത്. ഇത് 13600 ട്വീറ്റുകളിലുണ്ടായിരുന്നു. അന്ന് ഒന്നാം സ്ഥാനം മമ്മൂട്ടി തന്നെ സ്വന്തമാക്കിയിരുന്നു. 2017 ല്‍ HappyBirthdayMohanlal എന്ന ടാഗില്‍ 12900 ട്വീറ്റുകളുമായി തൊട്ട് പിന്നില്‍ മോഹന്‍ലാലുമുണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

തീവണ്ടിക്ക് വേണ്ടി വലിച്ച് തീർത്ത സിഗരറ്റിന് കൈയ്യും കണക്കുമില്ല!

യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസിന്റെ ‘തീവണ്ടി’ ഇന്നലെയാണ് റിലീസ് ആയത്. ചെയ്ന്‍ ...

news

'ടർബോ പീറ്റർ'; ആട് 2വിന് ശേഷം ജയസൂര്യയും മിഥുനും ഒന്നിക്കുന്നു

മലയാള സിനിമയിൽ ഹിറ്റായി നിൽക്കുന്ന കൂട്ടുകെട്ടാണ് മിഥുൻ മാനുവേൽ-ജയസൂര്യ. ആട് 2 എന്ന വമ്പൻ ...

news

എന്നേയും കീർത്തിയേയും അവർ മോശക്കാരിയാക്കി: അനു ഇമ്മാനുവൽ

നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവിലൂടെ നായികയായി തിളങ്ങിയ അനു ഇമ്മാനുവൽ ഇപ്പോൾ തെലുങ്കിലെ ...

news

അല്ലിക്ക് ഇന്ന് പിറന്നാൾ; വിശ്വസിക്കാനാകാതെ പൃഥ്വിയും സുപ്രിയയും!

‘എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ...

Widgets Magazine