മാമാങ്ക‌ത്തിൽ മമ്മൂട്ടിക്ക് നായിക നയൻതാരയും ശ്രിയ ശരണും! വില്ലനായി വിക്രം?

ശനി, 25 നവം‌ബര്‍ 2017 (16:28 IST)

നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് 'മാമാങ്കം'. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്തുവരുന്നു. മമ്മൂട്ടിക്ക് നായികമാരായി എത്തുന്നത് തെന്നിന്ത്യയിലെ തന്നെ മിന്നുംതാരങ്ങളായ നയൻതാരയും ശ്രിയ ശരണുമാണ്. ചിത്രത്തിൽ വില്ലനായി എത്തുന്നത് തമിഴകത്തിന്റെ സൂപ്പർതാരങ്ങളായ ചിയാൻ വിക്രവും ആര്യയുമാണെന്ന് സൂചന. 
 
12 വര്‍ഷത്തെ അന്വേഷണ‌ത്തിനും പഠനത്തിനും ഒടുവിലാണ് സജീവ് മാമാങ്ക‌ത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടാണ് മാമാങ്കം. 
 
ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. പുറത്തുവരുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ 'മാമാങ്കം' ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുമെന്ന് ഉറപ്പാണ്. മാമാങ്കത്തിനായി മമ്മൂട്ടി കളരിപയറ്റ് പരിശീക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ചാവേര്‍ പോരാട്ടത്തിന്‍റെ കഥയാണ് ഈ പറയുന്നത്. ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും.
 
ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ നേരത്തെയും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. 1921, ഒരു വടക്കൻ വീരഗാഥ, ഡോ. അംബേദ്കർ, പഴശ്ശിരാജ തുടങ്ങി ചരിത്രവും മിത്തും വിഷയമാകുന്ന ചിത്രങ്ങളിലെല്ലാം മമ്മൂട്ടി ഗംഭീരപ്രകടനമാണ് നടത്തിയിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘അടുത്ത കുഞ്ഞിനെ എപ്പോള്‍ തരുമെന്നാണ് ഞാന്‍ അദ്ദേഹത്തോട് ചോദിക്കാറുള്ളത് ’; വെളിപ്പെടുത്തലുമായി റാണി മുഖര്‍ജി

ബോളിവുഡിന്റെ താരസുന്ദരിയാണ് റാണി മുഖര്‍ജി. അഭിനയത്തിന് പ്രാധാന്യം നല്‍കുന്ന താരത്തിന്റെ ...

news

ബിജുമേനോന്‍ ചിത്രത്തില്‍ വിക്രം? എന്താണ് യഥാര്‍ത്ഥ സത്യം?

കുറച്ചുദിവസമായി ഒരു വാര്‍ത്ത മലയാള സിനിമാലോകത്ത് കിടന്നുകറങ്ങുകയണ്. ബിജുമേനോന്‍ ...

news

കിടിലൻ ലുക്കിൽ ഹണി റോസ്!

കലാഭവൻ മണിയുടെ ജീവിതകഥയുമായി സാമ്യമുള്ള സിനിമയാണ് വിനയൻ ഒരുക്കുന്ന 'ചാലക്കുടിക്കാരൻ ...

news

സ്ത്രീത്വത്തെ അപമാനിച്ചു? ; നടി ജ്യോതികയ്‌ക്കെതിരെ കേസ് !

നാച്ചിയാര്‍ സിനിമയിലെ വിവാദ ഡയലോഗുമായി ബന്ധപ്പെട്ട് നടി ജ്യോതികയ്ക്കും സംവിധായകന്‍ ...

Widgets Magazine