ലോകകപ്പ് ഫുട്ബോളിൽ മമ്മൂട്ടി ആർക്കൊപ്പം? അർജന്റീനയോ ബ്രസീലോ? - പോളണ്ടിനെ കുറിച്ച് മിണ്ടരുതെന്ന് മെഗാസ്റ്റാർ

ലോകകപ്പ് ഫുട്ബോളിനെ കുറിച്ച് മമ്മൂട്ടി

അപർണ| Last Modified വെള്ളി, 15 ജൂണ്‍ 2018 (09:27 IST)
ലോകം മുഴുവൻ കാത്തിരുന്ന ലോകകപ്പ് ഫുട്ബോളിന് ഇന്നലെ തുടക്കമായി. കേരളത്തിലും ആവേശത്തിരയിളക്കമാണ്. തങ്ങളുടെ ഇഷ്ട ടീം ജയിക്കാനായി നേർച്ചകൾ നേരുന്ന ആരാധകരും കുറച്ചൊന്നുമല്ല. പ്രമുഖരിൽ പലരും തങ്ങളുടെ ടീം ഏതെന്ന് വ്യക്തമാക്കി കഴിഞ്ഞു.

ആരാണ് ഇഷ്ട താരം? ഏത് ടീമിനൊപ്പമാണ്? - ഈ രണ്ടു ചോദ്യങ്ങൾ നേരിടേണ്ടി വന്നവരിൽ മെഗാസ്റ്റാർ മമ്മൂട്ടിയുമുണ്ട്. പുതിയ ചിത്രമായ അബ്രഹാമിന്റെ സന്തതികളുടെ പ്രൊമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർക്ക് മുന്നിൽ നിൽക്കുമ്പോഴാണ് മമ്മൂട്ടി ഈ ചോദ്യം നേരിട്ടത്.

ലോകകപ്പ് ഫുട്ബോളിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് മെഗാസ്റ്റാറിന്റെ ഉത്തരം ഇങ്ങനെയായിരുന്നു: ‘ സിനിമയുടെ കാര്യം പറയുമ്പോൾ അത് കൊണ്ടുവരല്ലേ. റഷ്യയിലാണ്. എന്റെ ഇഷ്ട ടീം ഏതാണെന്ന് പറഞ്ഞാൽ അതിന്റെ എതിരാളികൾ എന്റെ കാണാൻ വരില്ല. പോളണ്ടിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയരുത്’ .
ഏതായാലും ആവേശക്കടലിലാണ് ഫുട്ബോൾ ആരാധകർ. ധനമന്ത്രി തോമസ് ഐസകും വൈദ്യുത മന്ത്രി എം എം മണിയും അർജന്റീനയുടെ ആരാധകരാണ്. അവരുടെ തന്നെ വാക്കുകൾ കടമെടുത്താൽ ചങ്കിടിപ്പാണ് അർജന്റീന. നടി അനന്യയ്ക്കും അർജന്റീന തന്നെ ഇഷ്ട ടീം. എന്നാൽ, മന്ത്രി കടകം‌പള്ളി ബ്രസീലിന്റെ ആളാണ്.

(ചിത്രത്തിന് കടപ്പാട്: രാജീവൻ ഫ്രാൻസിസ്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :