രാജൻ സക്കറിയയോ ഇൻസ്പെക്ടർ ബൽ‌റാമോ? - കിടിലൻ മറുപടി നൽകി മമ്മൂട്ടി

പിന്നല്ല! മമ്മൂട്ടിയോടാ കളി!

അപർണ| Last Modified ബുധന്‍, 20 ജൂണ്‍ 2018 (11:02 IST)
മമ്മൂട്ടിയുടെ പൊലീസ് വേഷങ്ങളെല്ലാം ആരാധകരെ കോരിത്തരിപ്പിക്കുന്നവയാണ്. അതിൽ ഇൻസ്പെക്ടർ ബൽ‌റാം മുതൽ വരെയുണ്ട്. ഏറ്റവും അധികം ഫാൻസ് ഉള്ളത് ഇൻസ്പെക്ടർ ബൽ‌റാമിനും രാജൻ സക്കറിയക്കും തന്നെ.

എന്നാൽ, ഇതിൽ ഏത് പൊലീസ് വേഷമായിരിക്കും മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടം?. ഇതിനുള്ള മറുപടി താരം തന്നെ നൽകുന്നുണ്ട്. നക്ഷത്രത്തിളക്കം എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു മമ്മൂട്ടി. ഏത് പൊലീസ് കഥാപാത്രത്തോടാണ് മാനസികമായി അടുപ്പം എന്നതായിരുന്നു ചോദ്യം. നല്ല കിടിലൻ മറുപടിയാണ് മെഗാസ്റ്റാർ നൽകിയത്.

‘ആവനാഴിയിലെ ഇൻസ്പെക്ടർ ബൽ‌റാമിനോടാണോ കസബയിലെ രാജൻ സക്കറിയയോടാണോ മാനസികമായി അടുപ്പം‘ എന്ന ചോദ്യത്തിന് ‘രണ്ട് പേരോടും ഇല്ല’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. രണ്ട് പേരും പ്രത്യേക സ്വഭാവക്കാരാണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :