ബാഹുബലിയെ വെല്ലാൻ മാമാങ്കം? മമ്മൂട്ടി കളരിപ്പയറ്റ് പഠിക്കുന്നു!

മമ്മൂട്ടി കളരിപ്പയറ്റ് പഠിക്കുന്നു, ബാഹുബലിയെ ലക്ഷ്യമിട്ട് മാമാങ്കം !

aparna| Last Updated: ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (13:28 IST)

ഒന്നിനൊന്ന് മികച്ച ചിത്രങ്ങളും വ്യത്യസ്ത കഥയും കിടിലൻ ടെക്നിഷ്യന്മാരുമായി ഇന്ത്യൻ സിനിമയുടെ മുൻപന്തിയിലേക്ക് കുതിയ്ക്കുകയാണ് മലയാള സിനിമ. വമ്പൻ സിനിമകളാണ് സൂപ്പർ താരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതിലൊന്നാണ് മമ്മൂട്ടിയുടെ മാമാങ്കം.

12 വർഷത്തെ ഗവേഷണത്തിനു ശേഷം സഞ്ജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിനായി മമ്മൂട്ടി കളരിപയറ്റ് പരിശീലിക്കുന്നതായി റിപ്പോർട്ട്. പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ചാവേര്‍ പോരാട്ടത്തിന്‍റെ കഥയാണ് ഈ പറയുന്നത്.

നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ 12 വര്‍ഷമായി ഈ സിനിമയുടെ തിരക്കഥാ രചനയിലായിരുന്നു സജീവ്. വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. ഈ സിനിമയ്ക്ക് അമ്പതുകോടിക്ക് മേല്‍ ബജറ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടാണ് മാമാങ്കം. അന്താരാഷ്ട്ര തലത്തിലുള്ള പ്രശസ്തരായ സാങ്കേതിക വിദഗ്ധരാണ് മാമാങ്കത്തിനൊപ്പം സഹകരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ടാകും.

രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ നിന്നുള്ളവരാണ് പ്രധാന കഥാപാത്രങ്ങളെല്ലാം. മമ്മൂട്ടിയോടൊപ്പം നാല് യോദ്ധാക്കള്‍ കൂടെ പ്രധാന്യമുള്ള കഥാപാത്രങ്ങളായി എത്തും. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങുമെന്നും സംവിധായകൻ നേരത്തേ പറഞ്ഞിരുന്നു.

ബാഹുബലി പോലെ ഇന്റര്‍നാഷണല്‍ ലെവലിലാണ് ഈ ചിത്രം ഒരുക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാമാങ്കം മാറുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്.

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ നേരത്തെയും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മെഗാ സ്റ്റാറിന്റെ കരിയറില്‍ തന്നെ ഇതുവരെ കാണാത്ത രൂപഭാവഭേദവുമായാണ് ഈ ചിത്രത്തില്‍ എത്തുന്നത്. പെർഫെക്ഷന് വേണ്ടി കളരിപ്പയറ്റ് പോലുള്ള ആയോധനകലകള്‍ അഭ്യസിക്കേണ്ടി വരുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :