മഹേഷിന്റെ മധുരപ്രതികാരത്തിന് ഒരു വയസ്സ്; ആരും ശ്രദ്ധിക്കാത്ത വിസ്മയങ്ങൾ ചിത്രത്തിൽ ഇപ്പോഴുമുണ്ട്!

പേരിൽ പോലും വ്യത്യസ്തത; 'പോത്തേട്ടന്റെ ബ്രില്ല്യൻസിൽ' വിസ്മയിച്ച് ആരാധകർ

aparna shaji| Last Modified തിങ്കള്‍, 6 ഫെബ്രുവരി 2017 (09:48 IST)
മഹേഷിന്റെ പ്രതികാരം - ഫഹദ് ഫാസിലിന്റെ മാത്രമല്ല, ദിലീഷ് പോത്തന്റെയും കരിയറിലെ ബെസ്റ്റ് സിനിമയാണിത്. റിലീസ് ചെയ്തതുമുതൽ ചർച്ച ചെയ്യപ്പെടുകയാണ് ഈ കൊച്ചു സിനിമ. ശ്യാം പുഷ്‌കരന്റെ രചനാ പാടവവും എടുത്തു പറയേണ്ടത് തന്നെ.

മഹേഷിന്റെ പ്രതികാരത്തിന് ഒരു വയസ്സാകുമ്പോള്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ പൂര്‍ത്തിയാക്കിയിരിക്കുകയാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍. ഫഹദാണ് ഈ ചിത്രത്തിലും നായകന്‍. ടക്കാലത്തെ തിരിച്ചടികള്‍ക്കു ശേഷം ഫഹദ് ബോക്‌സ് ഓഫീസിലും കരുത്ത് പ്രകടിപ്പിച്ചത് മഹേഷിന്റെ പ്രതികാരത്തിലൂടെയാണ്.

ഒരു നാടിന്റെ വിശുദ്ധിയും ഭംഗിയുമെല്ലാം സിനിമയിലുമുണ്ട്. ലളിതമായ കഥ, ഒരു പ്രണയം, പ്രതികാരം. സിനിമ ഇറങ്ങിയിട്ട് ഒരു വർഷം കഴിയുന്നു. ഇപ്പോഴും അതിലെ വ്യത്യസ്തത കണ്ട് പ്രേക്ഷകർ അന്തംവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ ആണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :