ചാർളിയിൽ ദുൽഖറിന്റെ നായികയാകേണ്ടിയിരുന്നത് ഞാന്‍, പക്ഷേ സംഭവിച്ചത് മറ്റൊന്ന്: മാധുരി

ചാർളിയിൽ ദുൽഖറിന്റെ നായികയാകേണ്ടിയിരുന്നത് ഞാന്‍, പക്ഷേ സംഭവിച്ചത് മറ്റൊന്ന്: മാധുരി

മാധുരി, ചാർളി, ദുൽഖർ സൽമാൻ, പാർവ്വതി തിരുവോത്ത്, Madhuri, Charli, Dulquer Salman, Parvathi Thiruvoth
Last Modified വെള്ളി, 11 ജനുവരി 2019 (10:30 IST)
'ജോസഫ്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത നായികയാണ് മാധുരി. വ്യത്യസ്‌തമായ അഭിനയശൈലി തന്നെയായിരുന്നു അതിന്റെ പ്രധാന കാരണവും. എന്നാൽ ദുൽഖറിന്റെ നായികയായി 'ചാർളി'യിൽ താനായിരുന്നു വരേണ്ടിയിരുന്നതെന്ന് വെളിപ്പെടുത്തുകയാണ് നടി.

ഓഡിഷന്‍ വഴിയാണ് എന്നെ തിരഞ്ഞെടുത്തത്. പക്ഷേ മലയാളം ശരിയാകാത്തതിനാല്‍ ആ റോള്‍ പാര്‍വതിയിലേക്ക് പോയി. എന്റെ സമയമായിട്ടില്ല എന്ന് മാത്രമേ എനിക്ക് അപ്പോള്‍ തോന്നിയുള്ളൂ മാധുരി പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് അനുവദിച്ച അഭിമുഖത്തിലാണ് മാധുരി ഈ കാര്യം വെളിപ്പെടുത്തിയത്.

പിന്നീട് ചാർളിയുടെ നിർമ്മാതാവായ ജോജുവിന്റെ നായികയായിതന്നെയാണ് മാധുരി സിനിമാ മേഖലയിലേക്ക് തിരിച്ചെത്തി. അടുത്തിടെ ചില ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് വിമർശനവുമായി നിരവധിപേർ എത്തിയിരുന്നു. എന്നാൽ 'ഞാന്‍ അറിയാതെ സംഭവിച്ച കാര്യമാണിതെന്നും മോഡലിംഗ് ചെയ്യുന്ന സമയത്ത് എടുത്ത ചില ചിത്രങ്ങള്‍ എന്‍റെ അനുവാദമില്ലാതെ പ്രചരിപ്പിക്കുകയായിരുന്നു' എന്നും താരം ഇപ്പോൾ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :