ഡ്യൂപ്പില്ലാതെയുള്ള മമ്മുക്കയുടെ സംഘട്ടനം; വൈറലായി മധുരരാജയിലെ ലൊക്കേഷൻ വീഡിയോ

ഡ്യൂപ്പില്ലാതെ അറുപത്തിയേഴാം വയസ്സിൽ ആണ് അദ്ദേഹം മികച്ച രീതിയിൽ സംഘട്ടനം അവതരിപ്പിച്ചത് എന്നത് മമ്മൂട്ടി ആരാധകർക്കും അഭിമാനം ആയി മാറുകയാണ്.

Last Modified തിങ്കള്‍, 15 ഏപ്രില്‍ 2019 (08:11 IST)
പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കിയ മധുരരാജാ മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കുകയാണ്. ഈ ചിത്രത്തിൽ കിടിലൻ സംഘട്ടന രംഗങ്ങൾ ആണ് മമ്മൂട്ടിക്ക് ഉള്ളത്. ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്സ് സംഘട്ടന രംഗം ഷൂട്ട് ചെയ്യുമ്പോൾ ഉള്ള ഒരു ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ മികച്ച രീതിയിൽ തന്നെ മമ്മൂട്ടി അത് അവതരിപ്പിച്ചിട്ടും ഉണ്ട്.

മമ്മൂട്ടി ഡ്യൂപ്പില്ലാതെ എതിരാളികളെ ഇടിച്ചു വീഴ്ത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. റോപ്പിന്റെ സഹായത്തോടെ മലക്കം മറിയുന്ന മമ്മൂക്കയെ ആണ് നമ്മുക്ക് ആ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഏതായാലും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ പ്രകടനം ആണ് ഈ ചിത്രത്തിലേതു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.ഡ്യൂപ്പില്ലാതെ അറുപത്തിയേഴാം വയസ്സിൽ ആണ് അദ്ദേഹം മികച്ച രീതിയിൽ സംഘട്ടനം അവതരിപ്പിച്ചത് എന്നത് മമ്മൂട്ടി ആരാധകർക്കും അഭിമാനം ആയി മാറുകയാണ്.


ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നെൽസൺ ഐപ്പ് ആണ്. 27 കോടി രൂപ മുതൽ മുടക്കിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിച്ചത്. ആദ്യ ദിനം വേൾഡ് വൈഡ് കളക്ഷൻ ആയി ഈ ചിത്രം ഒൻപതു കോടിയോളം രൂപ നേടി എന്നാണ് റിപ്പോർട്ട്. ഒടിയൻ, ലൂസിഫർ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും മികച്ച വേൾഡ് വൈഡ് ഓപ്പണിങ് ഡേ ഗ്രോസ് നേടിയ മലയാള ചിത്രം കൂടിയാണ് മധുര രാജ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :