അതെങ്ങനെ ശരിയാകും, ഞാനും അവനും ഒരേ പ്രായമല്ലേ?- പൃഥ്വിയുടെ അമ്മ വേഷം ചെയ്‌തതിനെക്കുറിച്ച് ലെന

Last Modified തിങ്കള്‍, 11 ഫെബ്രുവരി 2019 (11:47 IST)
ചെയ്‌ത കഥാപാത്രങ്ങളിലെല്ലാം തന്റേതായ കൈയൊപ്പ് പതിപ്പിച്ച് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ നടിയാണ് ലെന. നായികയായി മാത്രമേ അഭിനയിക്കൂ എന്ന പിടിവാശിയൊന്നും താരത്തിനില്ല. 'എന്ന് നിന്റെ മൊയ്‌തീൻ' എന്നചിത്രത്തിൽ പൃഥ്വിരാജിന്റെ അമ്മയായി എത്തിയിരുന്നു.

എന്നാൽ ആ കഥാപാത്രം താൻ ചെയ്‌താൽ ശരിയാകുമോ എന്നൊരു സംശയം നടിക്ക് ഉണ്ടായിരുന്നു. അത് താരം തന്നെ ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ്. 'പാത്തുമ്മ എന്ന പൃഥ്വിയുടെ അമ്മ വേഷത്തെ പറ്റി സംവിധായകന്‍ വിമല്‍ എന്നോട് നേരിട്ട് വന്ന് പറയുകയായിരുന്നു. പൃഥ്വിയുടെ അമ്മ വേഷമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു. അതെങ്ങനെ ശരിയാകും എന്ന്. ഞാനും പൃഥ്വിയും ഓരേ പ്രായക്കാരാണ്. പിന്നെങ്ങനെ ഞാന്‍ ഇയാളുടെ അമ്മയായി അഭിനയിക്കും'- ലെന ചോദിച്ചു.

'ഇത് നിങ്ങള്‍ ചെയ്യേണ്ട കഥാപാത്രമാണ്. ഇത് നിങ്ങള്‍ ചെയ്താലെ ശരിയാവുകയുള്ളൂ' എന്ന് വിമല്‍ വാശി പിടിക്കുകയായിരുന്നു. പൃഥ്വിയുടെ അമ്മയായി താന്‍ എത്തുന്നത് ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നൊരു സംശയം എനിക്ക് ഉണ്ടായിരുന്നെന്നും ലെന പറയുന്നു. ശേഷം സിനിമ തിയേറ്ററില്‍ പോയി കണ്ടപ്പോഴാണ് സമാധാനമായതെന്നും താരം കൂട്ടിച്ചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :