അവാർഡ് മമ്മൂട്ടിക്ക് സമർപ്പിച്ച് കെ ‌പി എസി ലളിത

തിങ്കള്‍, 12 ഫെബ്രുവരി 2018 (09:24 IST)

അഭിനയത്തിന്റെ തുടക്കം മുതൽ തന്നെ തന്റെ ഇഷ്ടനടിയാണ് കെപിഎസി ലളിതയെന്ന് മമ്മൂട്ടി. കെപിഎസി ലളിതയുടെ അഭിനയജീവിതത്തിന്റെ സുവർണജൂബിലി വർഷത്തിൽ ലളിതയെ ആദരിക്കുന്നതിനു നടത്തുന്ന ‘ലളിതം 50’ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. തന്റെ പ്രിയനടിക്ക് സദസ്സിന് മുന്നിൽ വെച്ച് മുത്തം നൽകിയാണ് മമ്മൂട്ടി സ്നേഹവും അഭിനന്ദനങ്ങളും അറിയിച്ചത്.
 
അമരം സിനിമയിലെ അഭിനയത്തിന് തനിക്കു ലഭിച്ച ദേശീയ അവാർഡ് മമ്മൂട്ടിക്ക് അർഹതപ്പട്ടതാണെന്ന് കെപിഎസി ലളിത വ്യക്തമാക്കി. അമരം സിനിമയുമായി ബന്ധപ്പെട്ട കഥ വെളിപ്പെടുത്തിയ ലളിത തനിക്ക് ലഭിച്ച അവാർഡ് മമ്മൂട്ടിക്ക് സമർപ്പിച്ചു.
 
അമരം സിനിമയുടെ ഡബ്ബിങ് സമയത്ത് ഏറ്റവും അധികം തന്നെ സഹായിച്ചത് മമ്മൂട്ടിയാണെന്ന് ലളിത വ്യക്തമാക്കി. മമ്മൂട്ടിയുടെ സഹായം സിനിമയിലെ അരയഭാഷ സംസാരിക്കുന്നതിൽ ഏറെ സഹായിച്ചുവെന്ന് അവർ വ്യക്തമാക്കി. 
 
ലളിതയോടൊപ്പമാണ് അഭിനയിക്കേണ്ടത് എന്നു കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ടെന്ന് ഇന്നസന്റ് പറഞ്ഞു. ലളിതയുടെ ജോടി ആയി അഭിനയിക്കുന്നതിൽ എന്നും സന്തോഷമാണെന്നും ഇന്നസന്റ് പറഞ്ഞു. ഇന്നത്തെ സിനിമകളിൽ കാണുന്ന സ്വാഭാവിക അഭിനയം മലയാള സിനിമയിൽ തുടങ്ങിവച്ചത് ലളിതയാണെന്ന് സംവിധായകൻ രഞ്ജിത് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹൻലാലിന്റെ വില്ലനായി ടൊ‌വിനൊ?!

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനായുള്ള കാത്തി‌രിപ്പിലാണ് ആരാധകർ. ...

news

‘ഫെമിനിസത്തിന്റെ പേരിലുള്ള പല അഭിപ്രായങ്ങളോടും യോജിക്കാന്‍ കഴിയില്ല’; തുറന്ന് പറഞ്ഞ് പൃഥ്വിരാജ് രംഗത്ത്

ഫെമിനിസത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായി തുടരവെ നിലപാടില്‍ കൂടുതല്‍ ...

news

'എന്റെ വിവാഹമാണ്': വെളിപ്പെടുത്തലുമായി വിശാൽ

അടുത്ത വർഷം വിവാഹിതനാകുമെന്ന് നടനും നടികര്‍ സംഘം നേതാവുമായ വിശാല്‍. നടികര്‍ സംഘത്തിന്റെ ...

news

മമ്മൂക്കാ, എനിക്ക് ഇനി ഇതിൽ കൂടുതൽ ഒന്നും വേണ്ട: ഒമർ ലുലു

ഒമർ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനം പുറത്തിറങ്ങി. ...

Widgets Magazine