കുഞ്ഞിരാമായണത്തിലെ മനോഹരമായ ഗാനം; തുമ്പ പൂവേ....

Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (19:06 IST)


വിനീത് ശ്രീനിവാസന്റെ സംവിധാന സഹായി ആയിരുന്ന ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന കുഞ്ഞിരാമായണത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. തുമ്പ പൂവേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിനീത് ശ്രീനിവാസനും അനുജന്‍ ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നടന്‍ അജു വര്‍ഗീസ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദീപു പ്രദീപാണ്
ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ശ്രിന്ദയാണ് ചിത്രത്തിലെ നായിക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :