തര്‍ക്കവും വിവാദവും തലപൊക്കി; കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചു

തര്‍ക്കവും വിവാദവും തലപൊക്കി; കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചു

  kottayam kunjachan , mammootty , Vijay babu , midhun manuel thomas , kunjachan , മമ്മൂട്ടി , അരോമ മണി , സുരേഷ് ബാബു , വിജയ് ബാബു , കുഞ്ഞച്ചന്റെ രണ്ടാം ഭാഗം
കൊച്ചി| jibin| Last Modified ശനി, 17 മാര്‍ച്ച് 2018 (16:37 IST)
മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചു. പകര്‍പ്പവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് സിനിമ ഉപേക്ഷിക്കുന്നതെന്ന് നിര്‍മ്മാതാവ് വിജയ് ബാബു അറിയിച്ചു.

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി പകര്‍പ്പകവാശം നല്‍കില്ലെന്ന് ആദ്യ നിര്‍മ്മാതാവ് അരോമ മണിയും സംവിധായകന്‍ ടിഎസ് സുരേഷ് ബാബുവും അറിയിച്ചതോടെയാണ് കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരില്ലെന്ന് വ്യക്തമായത്.

ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് വിജയ് ബാബുവോ സംവിധാ‍യകന്‍ മിഥുന്‍ മാനുവലോ ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തങ്ങളെ സമീപിച്ചില്ലെന്നും മമ്മൂട്ടിയെ ഇവര്‍ തെറ്റുദ്ധരിപ്പിക്കുകയായിരുന്നുവെന്നും സുരേഷ് ബാബു പറഞ്ഞു.

പകര്‍പ്പ് അവകാശം പോലും നേടാതെയാണ് സിനിമയുടെ രണ്ടാം സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. നിയമപരമായി ഈ നടപടി തെറ്റാണ്. പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി പഴയ സിനിമയുടെ പോസ്റ്റര്‍
ഉപയോഗിച്ചതും വീഴ്‌ചയാണ്. കോട്ടയം ചെല്ലപ്പനെന്നോ കോട്ടയം കുഞ്ഞപ്പനെന്നോ മറ്റ് പേരോ ഉപയോഗിച്ച് സിനിമ ചെയ്‌തോളു എന്നും പരിഹാസത്തോടെ സുരേഷ് ബാബു പറഞ്ഞു.

അതേസമയം, കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചെങ്കിലും കോട്ടയം പശ്ചാത്തലമായുള്ള കഥാപാത്രമായി മമ്മൂട്ടി അവതരിപ്പിക്കുന്ന മറ്റൊരു സിനിമ ചെയ്യുമെന്ന് വിജയ് ബാബു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :