മോഹന്‍ലാലിനെയും ദൃശ്യത്തെയും കമല്‍ഹാസനെയുമൊക്കെ നോളന് നല്ല പരിചയമാണ്!

കമല്‍ഹാസന്‍, ക്രിസ്റ്റഫര്‍ നോളന്‍, മോഹന്‍ലാല്‍, ദൃശ്യം, പാപനാശം, Kamalhasan, Christopher Nolan, Mohanlal, Drishyam, Papanasam
BIJU| Last Updated: തിങ്കള്‍, 2 ഏപ്രില്‍ 2018 (14:03 IST)
മോഹന്‍ലാലിന്‍റെ കരിയറിലെ ഗംഭീര സിനിമയാണ് ‘ദൃശ്യം’. അക്കാര്യത്തില്‍ തര്‍ക്കത്തിന് ആരും മുതിരുകയില്ല. മലയാള സിനിമയിലെ തന്നെ പത്ത് ത്രില്ലര്‍ സിനിമകളെടുക്കുകയാണെങ്കില്‍ അതില്‍ മുന്‍‌നിരയില്‍ ദൃശ്യമുണ്ടാകും.

ലോകത്തിലെ ഏറ്റവും മികച്ച ഫിലിം മേക്കറിലൊരാളായ ക്രിസ്റ്റഫര്‍ നോളന്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. സിനിമയുടെ ഭാവി എന്ന വിഷയത്തില്‍ ശിവേന്ദ്ര ദുങ്കര്‍പുര്‍ നേതൃത്വം നല്‍കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നോളന്‍ കുടുംബസമേതം ഇന്ത്യയിലെത്തിയിരിക്കുന്നത്.

നോളനുമായി കൂടിക്കാഴ്ചയ്ക്ക് കമല്‍ഹാസന് അവസരമൊരുങ്ങിയപ്പോഴാണ് ‘ആ വിവരം’ ലോകം അറിയുന്നത്. കമല്‍ഹാസന്‍ നായകനായ പാപനാശം എന്ന ചിത്രം നോളന്‍ കണ്ടിട്ടുണ്ട്!

പാപനാശം കണ്ടിട്ടുണ്ടെങ്കില്‍ അതിന്‍റെ ഒറിജിനലായ ദൃശ്യത്തേക്കുറിച്ചും അതിലെ നായകനായ മോഹന്‍ലാലിനെക്കുറിച്ചും സംവിധായകനായ ജീത്തു ജോസഫിനെക്കുറിച്ചുമൊക്കെ നോളന് അറിയാമായിരിക്കും എന്നാണ് സോഷ്യല്‍ മീഡിയയിലെ പുതിയ സംസാരം. റീമേക്ക് ചിത്രമായ പാപനാശത്തേക്കാള്‍ അതിന്‍റെ ഒറിജിനലായ ദൃശ്യം കാണുകയായിരുന്നു നോളന് നല്ലതെന്നാണ് സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ ആരാധകര്‍ ഉയര്‍ത്തുന്ന വാദം.

ഡണ്‍കിര്‍ക്ക് എന്ന തന്‍റെ പുതിയ സിനിമയുടെ ഡിജിറ്റല്‍ പതിപ്പ് കാണേണ്ടിവന്നതില്‍ കമല്‍ഹാസന്‍ നോളനോട് ക്ഷമ ചോദിച്ചു. തന്‍റെ ‘ഹേ റാമി’ന്‍റെ ഡിജിറ്റല്‍ പതിപ്പ് കമല്‍ ക്രിസ്റ്റഫര്‍ നോളന് കൈമാറുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :