കാളിദാസന്റെ പൂമരം മാർച്ച് 15ന് പൂക്കും!

ചൊവ്വ, 13 മാര്‍ച്ച് 2018 (11:15 IST)

Widgets Magazine

കാളിദാസ് ജയറാം നായകനാകുന്ന ആദ്യ മലയാള ചിത്രം പൂമരം മർച്ച് 15ന് തീയറ്ററുകളിലെത്തും. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കാളിദാസ് തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം അബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
 
മാർച്ച് 9 നായിരുന്നു ചിത്രത്തിന്റെ റിലീസ് മുൻപ് നിശ്ചയിച്ചിരുന്നത്. ഇതേതുടർന്ന് പലയിടങ്ങളിലും പോസ്റ്റർ വരെ പതിച്ചിരുന്നു. പക്ഷേ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസിങ് മാറ്റിവക്കുകയായിരുന്നു.
 
ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും സമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായി മാറുകയും ചെയ്തിരുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ടത് പ്രേക്ഷകരിൽ വലിയ അപ്രീതിക്ക് കാരണമാകുകയും ചിത്രത്തെ കളിയാക്കി  ട്രൊളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

'എന്റെ ലക്ഷ്യം ഹോളിവുഡ് ആണ്’ - തുറന്ന് പറഞ്ഞ് ടൊവിനോ

തന്റെ ലക്ഷ്യം ഹോളിവുഡ് ആണെന്ന് തുറന്ന് പറഞ്ഞ് നടന്‍ ടൊവിനോ തോമസ്. ലക്ഷ്യത്തിലെത്താന്‍ ...

news

ബോളിവുഡില്‍ താരമായി ദുല്‍ഖര്‍, താരത്തിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു!

മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം പ്രഖ്യാപിച്ചു. അനൂജ ...

news

പ്രിയയ്ക്ക് ഫോണൊക്കെ ഉണ്ട്, പക്ഷേ സിം ഇല്ല!

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലൂടെ ലോകം മുഴുവന്‍ താരമായ നടിയാണ് പ്രിയ ...

news

എല്ലാ റെക്കോര്‍ഡുകളും പൃഥ്വിരാജ് തച്ചുടയ്ക്കും, അതിന്‍റെ പണി തുടങ്ങി!

പെട്ടെന്ന് തോല്‍‌വി സമ്മതിക്കുന്നവനല്ല പൃഥ്വിരാജ്. ആരും ഒന്ന് പതറുന്ന സന്ദര്‍ഭങ്ങളില്‍ ...

Widgets Magazine