പുലിമുരുകനെ കടത്തിവെട്ടി ആര്യയുടെ കടമ്പൻ

ഇത് ആര്യയുടെ പുലിമുരുകൻ! കിടിലൻ ട്രെയിലറുമായി കടമ്പൻ

aparna shaji| Last Modified വെള്ളി, 3 മാര്‍ച്ച് 2017 (13:45 IST)
പുലിയൂരിൽ കടുവകളോട് പടവെട്ടി ജീവിക്കുന്ന പുലിമുരുകനെപ്പോലെ തമിഴിൽ നിന്നും അത്തരമൊരു കഥാപാത്രവുമായി എത്തുകയാണ് ആര്യ. കടമ്പൻ എ‌ന്ന് പേരിട്ടി‌രിക്കുന്ന ചിത്രത്തിൽ കാട്ടിൽ ജീവിയ്ക്കുന്ന യുവാവായിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

രാഘവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിക്സ്പാക്കിലാണ് ആര്യ എത്തുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം അൻപത് ആനകളെ വച്ചാണ് ചിത്രീകരിച്ചത്. ചിത്രത്തില്‍ കാതറിന്‍ ട്രീസയാണ് നായിക. തായ്‌ലന്റ് കൂടാതെ തമിഴ്‌നാട്ടിലും കേരളത്തിലും കേരളത്തിലും ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു. യുവൻ ശങ്കർ രാജയാണ് സംഗീതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :