ജ്യോതിക പച്ചത്തെറി പറയുന്നു, ഈ വീഡിയോ കണ്ടാല്‍ ഞെട്ടും!

ബുധന്‍, 15 നവം‌ബര്‍ 2017 (18:51 IST)

Jyothika, Naachiyar, Teaser, Bala, Suriya, ജ്യോതിക, നാച്ചിയാര്‍, ടീസര്‍, ബാല, സൂര്യ, തെറി

തമിഴ് സിനിമയിലെ നമ്പര്‍ വണ്‍ നായികയായിരുന്നു ഒരുകാലത്ത്. സൂര്യയുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് മാറിനിന്ന ജ്യോതിക തിരിച്ചുവരവ് നടത്തിയത് റോഷന്‍ ആന്‍ഡ്രൂസിന്‍റെ 36 വയതിനിലേ എന്ന ചിത്രത്തിലൂടെയാണ്.
 
36 വയതിനിലെ സൂപ്പര്‍ഹിറ്റായി. അതിന് ശേഷം മകളിര്‍ മട്ടും എന്നൊരു ചിത്രം വന്നു. അത് ഫ്ലോപ്പായിരുന്നു. മെര്‍സലില്‍ നിത്യാ മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് ജ്യോതികയെ ആയിരുന്നു. എന്നാല്‍ മൂന്ന് നായികമാരില്‍ ഒരാളാവാന്‍ ഇല്ല എന്ന നിലപാട് ജ്യോതിക സ്വീകരിക്കുകയായിരുന്നു. 
 
ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം ‘നാച്ചിയാര്‍’ ആണ്. വിഖ്യാത സംവിധായകന്‍ ഒരുക്കുന്ന സിനിമ. ബാലയുടെ പതിവ് രീതിയില്‍ ഈ സിനിമയും ഒരു ഷോക്കിംഗ് എക്സ്പീരിയന്‍സ് ആയിരിക്കും.
 
ജ്യോതിക ഈ സിനിമയില്‍ ഒരു പൊലീസ് ഓഫീസറായി വേഷമിടുന്നു. ജി വി പ്രകാശാണ് നായകന്‍. നിര്‍മ്മാതാവ് റോക്‍ലൈന്‍ വെങ്കിടേഷ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
നാച്ചിയാരുടെ ടീസര്‍ പുറത്തിറങ്ങി. ടീസറിന്‍റെ അവസാനം ജ്യോതിക ഒരു വലിയ തെറിവാക്ക് പറയുന്നുണ്ട്. ബീപ് സൌണ്ടോ കട്ടോ ഇല്ലാതെ അതുള്‍പ്പടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
 
ബി സ്റ്റുഡിയോസിന്‍റെ ബാനറില്‍ ബാല തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയത് ഇളയരാജ. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് നാച്ചിയാര്‍ റിലീസാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹന്‍ലാല്‍ സഹനടനാണോ? ആരാധകര്‍ക്ക് കലിപ്പ്!

മികച്ച സഹനടനുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ നന്ദി പുരസ്കാരം മോഹന്‍ലാലിന് ...

news

മലയാളിയായ നിന്നെ വളർത്തിയത് ഞങ്ങളാണ്, അത് മറക്കരുത്; അമല പോളിനോട് തമിഴ് മക്കൾ

നയൻതാര പ്രധാന കഥാപാത്രമായി എത്തിയ തമിഴ് ചിത്രം ‘അറം’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ...

news

മമ്മൂക്ക എന്റെ ചങ്കല്ലേ.... - ജോജു പറയുന്നു

മലയാളത്തിൽ സ്വഭാവനടനായി തിളങ്ങുന്ന താരമാണ് ജോജു ജോർജ്ജ്. ചെറിയ റോളുകളിൽ നിന്നുമാണ് ജോജു ...

news

തെലുങ്കിലും താരമായി മോഹൻലാൽ! താരത്തിനു ആന്ധ്രാപ്രദേശ് സ്റ്റേറ്റ് അവാർഡ്!

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനു ആന്ധ്രാസർക്കാരിന്റെ സംസ്ഥാന അവാർഡ്. ജനതാ ഗാരേജ് എന്ന ...

Widgets Magazine