ജയറാമിനെ ലാല്‍ ജോസ് ഒഴിവാക്കുന്നതെന്തിന്?

ശനി, 2 ഡിസം‌ബര്‍ 2017 (22:00 IST)

Jayaram & Lal Jose story!

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ മോഹന്‍ലാല്‍ എന്തുകൊണ്ട് അഭിനയിക്കുന്നില്ല എന്നത് ഏറെക്കാലമായി ലാല്‍ ജോസിന്‍റെയും മോഹന്‍ലാലിന്‍റെയും ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന വിഷയമായിരുന്നു. ആ ചോദ്യത്തിന് ‘വെളിപ്പാടിന്‍റെ പുസ്തകം’ ഉത്തരം നല്‍കി. 
 
എന്നാല്‍ ലാല്‍ ജോസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാത്തതെന്തെന്ന് ചോദിച്ചവര്‍ മറന്നുപോയ മറ്റൊരു വസ്തുതയുണ്ട്. ലാല്‍ ജോസ് ചിത്രങ്ങളില്‍ ജയറാമിനെയും ഇതുവരെ കണ്ടിട്ടില്ല. ഒരു ജയറാം ചിത്രം പോലും ലാല്‍ ജോസ് സംവിധാനം ചെയ്തിട്ടില്ല.
 
കുടുംബങ്ങളുടെ പ്രിയപ്പെട്ട സംവിധായകനായിരുന്നിട്ടും കുടുംബങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട താരമായ ജയറാമിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ലാല്‍ ജോസിന് കഴിഞ്ഞിട്ടില്ല. അതിനുപിന്നില്‍ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ എന്നറിയില്ല. ഒരുപക്ഷേ, ജയറാമോ ലാല്‍ ജോസോ പോലും ഇക്കാര്യം ഇതുവരെ ആലോചിച്ചിട്ടുപോലുമുണ്ടാകില്ല.
 
ലാല്‍ ജോസിന്‍റെ ഗുരുവായ കമലിന് ഏറ്റവും പ്രിയപ്പെട്ട നായകന്‍‌മാരില്‍ ഒരാളായിരുന്നു ജയറാം. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, തൂവല്‍സ്പര്‍ശം, ശുഭയാത്ര, പ്രാദേശികവാര്‍ത്തകള്‍, പൂക്കാലം വരവായി, ആയുഷ്കാലം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കൈക്കുടന്ന നിലാവ്, സ്വപ്നസഞ്ചാരി, നടന്‍ തുടങ്ങിയ കമല്‍ ചിത്രങ്ങളില്‍ ജയറാം ആയിരുന്നു നായകന്‍.
 
ജയറാമിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ സംവിധാന സഹായിയായിട്ടുണ്ട് ലാല്‍ ജോസ്. എന്നാല്‍ സംവിധായകനായി 22 സിനിമകള്‍ കഴിഞ്ഞിട്ടും ലാല്‍ ജോസ് ഒരു ജയറാം ചിത്രം ഒരുക്കിയില്ല. ഭാവിയില്‍ ജയറാം - ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഒരു മികച്ച ചിത്രം ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ദാക്ഷായണി ബിസ്‌കറ്റ്സ് പൊളിയാന്‍ കാരണമെന്ത്?

പ്രിയദര്‍ശന്‍റെ സിനിമകള്‍ മെഗാഹിറ്റാകുന്നത് വലിയ കാര്യമല്ല. കാരണം ബ്ലോക്ബസ്റ്ററുകള്‍ ...

news

ഇനിയുള്ള 45 ദിവസങ്ങളില്‍ മോഹന്‍ലാലിന് സംഭവിക്കുന്നത്...

മലയാളത്തിന് ലഭിച്ച പുണ്യമാണ് മോഹന്‍ലാല്‍. അസാധാരണമായ അഭിനയശേഷിയാല്‍ ലോക സിനിമയിലെ ആരോടും ...

news

ദ കിംഗ്! മമ്മൂട്ടിക്കായി അണിയറയിൽ ഉള്ളത് 18 സിനിമകൾ!

2018 മമ്മൂട്ടിയുടെ വർഷമെന്ന കാര്യത്തിൽ സംശയമില്ല. 18 സിനിമകളാണ് മെഗാസ്റ്റാറിന്റേതായി ...

Widgets Magazine