കേട്ടത് ശരിയാണ്, അവർ പ്രണയത്തിലാണ്; അഞ്ജലിയുടെയും ജയ്‌യുടെയും ചിത്രങ്ങൾ പുറത്ത്

ജയ്‌യും അഞ്ജലിയും പ്രണയത്തിൽ; ദോശ ചലഞ്ച് ഏറ്റെടുത്ത് ജയ്

aparna shaji| Last Updated: ബുധന്‍, 8 ഫെബ്രുവരി 2017 (11:40 IST)
തെന്നിന്ത്യൻ സുന്ദരി അഞ്ജലിയും നടൻ ജയ്‌യും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും ഒരുമിച്ചാണ് താമസമെന്നും വാർത്തവന്നിരുന്നു. എന്നാൽ രണ്ടുപേരും ഇതിനെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ തയ്യാറിയിരുന്നില്ല. ഇപ്പോഴിതാ പ്രണയം വെളിപ്പെടുത്തി ജയ് രംഗത്തെത്തിയിരിക്കുകയാണ്. ഇതിന് കാരണമായതോ ജ്യോതികയുടെ ദോശ ചലഞ്ചും.

കഴിഞ്ഞ ദിവസം നായികയാകുന്ന മഗളിർ മട്ടും എന്ന ചിത്രത്തിന് വേണ്ടി ഭർത്താവും നടനുമായ ‘ദോശ ചലഞ്ചു’മായി രംഗത്തെത്തിയിരുന്നു. നടൻ മാധവനെയും സംവിധായകൻ വെങ്കട്പ്രഭുവിനെയുമാണ് സൂര്യ വെല്ലുവിളിച്ചത്. ചലഞ്ച് ഏറ്റെടുത്ത വെങ്കട്‌പ്രഭു ദോശ ഉണ്ടാക്കി പോസ്റ്റ് ചെയ്തു. ശേഷം നടൻ ജയ്‌യെ വെല്ലുവിളിച്ചു.

ധൈര്യമുണ്ടെങ്കിൽ നിന്റെ കാമുകിയ്ക്കൊപ്പം ദോശ ചല​ഞ്ച് ചെയ്യൂ എന്നായിരുന്നു വെല്ലുവിളി. വെല്ലുവിളി ഏറ്റെടുത്ത ജയ് എല്ലാവരെയും ഞെട്ടിച്ച് അഞ്ജലിക്കൊപ്പം ദോശ ചലഞ്ച് നടത്തുന്ന ചിത്രം ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. ചിത്രം വൈറലായി മാറിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :