‘എന്റെ അഭിനയം കണ്ട് ജഗതി പറഞ്ഞ വാക്കുകള്‍ അറം‌പറ്റി’; മനസ് തുറന്ന് സുരാജ്

ശനി, 2 ഡിസം‌ബര്‍ 2017 (08:53 IST)

മലയാള ലോകത്തിന്റെ അഭിമാനമാണ് ജഗതി ശ്രീകുമാര്‍. ജഗതിയുടെ അസാന്നിദ്ധ്യം മലയാള സിനിമയില്‍ ഇന്നും നികത്താനാകാത്ത വിടവാണ്. ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള യാത്രാ മദ്ധ്യേ സംഭവിച്ച അപകടത്തില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ ഇന്നും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. 
 
ഈയിടെ ആദ്യ ചിത്രത്തില്‍ ജഗതിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ സുരാജ് വെഞ്ഞാറമ്മൂട് പങ്കുവയ്ക്കുകയുണ്ടായി. സനിമയില്‍ എത്തിയപ്പോള്‍ തന്റെ അഭിനയം കണ്ട് ആദ്യം പ്രോത്സാഹിപ്പിച്ചത് ജഗതിയായിരുന്നെന്ന് സുരാജ് ഓര്‍ക്കുന്നു. 
 
തന്നെ വിസ്മയിപ്പിച്ച അഭിനേതാവാണ് ജഗതി ചേട്ടന്‍ എന്നാണ് സുരാജ് പറയുന്നത്. അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിച്ചുകൊണ്ടായിരുന്നു തന്റെ അരങ്ങേറ്റം. തെന്നാലി രാമനായിരുന്നു ആദ്യ സിനിമ എന്നും സുരാജ് പറഞ്ഞു. സിനിമയിലെ അരങ്ങേറ്റ സീന്‍ തന്നെ ജഗതിക്കൊപ്പമായിരുന്നു. അന്ന്  ജഗതി ചേട്ടനെ കണ്ടപ്പോള്‍ തന്റെ മുട്ടിടിച്ചു. പക്ഷെ, അദ്ദേഹം തോളില്‍ തട്ടി ചിരിച്ചെന്നും സുരാജ് പറഞ്ഞു. 
 
അന്നേ ദിവസം ചിത്രീകരണം കഴിഞ്ഞ് മെഡിക്കല്‍ കോളേജില്‍ സുരാജിന് മിമിക്രി പ്രോഗ്രാം ഉണ്ടായിരുന്നു. ജഗതി ആയിരുന്നു മുഖ്യാതിഥി. താന്‍ ചെല്ലുമ്പോള്‍ അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും സുരാജ് പറഞ്ഞു. തന്നെ കണ്ടതും , 'ഞാനിന്ന് പുതിയൊരു സഹോദരനൊപ്പമാണ് അഭിനയിച്ചത്. അനിയന്‍ കൊള്ളാം. നല്ല ടൈമിംഗ് ഉണ്ട്. രക്ഷപെടും', എന്നായിരുന്നു പറഞ്ഞത്. ആ വാക്കുകള്‍ പൊന്നായെന്നും സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അബീ... താങ്കള്‍ ആളുകളെക്കൊണ്ട്‌ വേണ്ടാത്തത്‌ പറയിപ്പിച്ചിട്ടില്ല!

മലയാള സിനിമാലോകത്തെയും മിമിക്രി രംഗത്തെയും ഞെട്ടിച്ചുകൊണ്ടായിരുന്നു അബി എന്ന കലാകാരന്‍റെ ...

news

അതാണ് എഡ്ഡി... ഓനോട് മുട്ടണ്ടാ... - മാസ്റ്റര്‍പീസില്‍ മമ്മൂട്ടി അടിച്ചുപൊളിക്കുന്നത് കണ്ടോ!

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മണ്ഡ സിനിമ മാസ്റ്റര്‍ പീസിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവന്നു. ...

news

പ്രതിസന്ധിയിലും തളരാതെ ദിലീപ്, രാമലീല ഇനിയും ആവര്‍ത്തിക്കും; അടുത്ത പടം റെഡി!

പ്രതിസന്ധികളില്‍ തളരാത്ത ഒരു പോരാളിയെ നിങ്ങള്‍ക്ക് ദിലീപില്‍ കാണാം. ജീവിതത്തെ ആകെ ...

news

കാമസൂത്ര വിദ്യകളില്‍ പരിശീലനം നേടിയ യുവതികളുള്ള ഒരു വേശ്യാലയം ! - വീഡിയോ കാണാം

ഹോളിവുഡ് ചിത്രം കാമസൂത്ര ഗാര്‍ഡന്റെ ട്രെയിലർ പുറത്ത്. അമേരിക്കന്‍ മലയാളികളുടെ ...

Widgets Magazine