മോഹന്‍ലാലിന് യുദ്ധതന്ത്രങ്ങള്‍ ഉപദേശിക്കാന്‍ ജാക്കിചാന്‍ മലയാളത്തിലേക്ക്!

മോഹന്‍ലാല്‍, ജാക്കിചാന്‍, രണ്ടാമൂഴം, നാഗാര്‍ജ്ജുന, എംടി, എ ആര്‍ റഹ്‌മാന്‍, Mohanlal, Jackie Chan, Randamoozham, Mahabharata, MT, A R Rahman
BIJU| Last Modified വ്യാഴം, 22 ഫെബ്രുവരി 2018 (19:58 IST)
ജാക്കിചാന്‍ മലയാളത്തിലെത്തുന്നു. മോഹന്‍ലാലിനൊപ്പം സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ജാക്കി ചാന്‍റെ വരവ്. ഇതോടെ ഇന്നോളം കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങള്‍ക്കാണ് മലയാള സിനിമ സാക്‍ഷ്യം വഹിക്കാന്‍ പോകുന്നത്.

രണ്ടാമൂഴത്തിലാണ് മോഹന്‍ലാലിനൊപ്പം ചാക്കിചാനും പ്രത്യക്ഷപ്പെടുന്നത്. ഭീമസേനന് യുദ്ധമുറകള്‍ ഉപദേശിച്ചുകൊടുക്കുന്ന നാഗരാജാവായാണ് ജാക്കി ചാന്‍ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പീറ്റര്‍ ഹെയ്ന്‍ സംഘട്ടന സംവിധാനം നിര്‍വഹിക്കുമ്പോള്‍ യുദ്ധരംഗങ്ങള്‍ ഒരുക്കാനായി റിച്ചാര്‍ഡ് റയോണ്‍ എത്തുമെന്നും വിവരമുണ്ട്. നാഗാര്‍ജ്ജുന, മഹേഷ് ബാബു, അജയ് ദേവ്ഗണ്‍ തുടങ്ങിയവരും ഈ പ്രൊജക്ടിന്‍റെ ഭാഗമാകും.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ ആര്‍ റഹ്‌മാനായിരിക്കും സംഗീതം. എം ടി വാസുദേവന്‍ നായരാണ് തിരക്കഥ രചിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :