'ഉഗാണ്ട'യെ പറ്റി മോഹൻലാലിനോട് ഒന്നും പറയരുത്!

ഉഗാണ്ട കിട്ടിയില്ല, മോ‌ഹൻലാൽ ജോർജിയയിലേക്ക്!

aparna shaji| Last Modified ചൊവ്വ, 17 ജനുവരി 2017 (15:39 IST)
മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് '1971 ബിയോണ്ട് ബോർഡേഴ്സ്'. ആശ ശരത് ആണ് ചിത്രത്തിൽ നായിക. ഡബിൾ റോളിലാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഒറ്റപ്പാലം, പട്ടാമ്പി, പെരുമ്പാവൂർ എന്നിവടങ്ങൾക്ക് പുറമേ രാജസ്ഥാൻ, എന്നിവടങ്ങളിലും ഷൂട്ടിംഗ് നടക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഉഗാണ്ട മാറ്റി ജോർജിയ ആക്കിയെന്നതാണ് പുതിയ വാർത്ത.

ഇന്ത്യാ - പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. മേജർ രവിയുടേത് തന്നെയാണ് തിരക്കഥ. മൂന്ന് ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നത്. മേജർ മഹാദേവൻ എന്ന സൈനിക ഉദ്യോഗസ്ഥനായി മോഹൻലാൽ നാലാം തവണയാണ് മേജർ രവി ചിത്രത്തിൽ അഭിനയിക്കുന്നത്.

തെലുങ്ക് നടന്‍ അല്ലു സിരീഷും ചിത്രത്തില്‍ പ്രധാന റോളില്‍ അഭിനയിക്കുന്നു. അരുണോദയ് സിങ്, രഞ്ജി പണിക്കര്‍, നിക്കി ഗില്‍റാണി, സുധീര്‍ കരമന, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. മോഹന്‍ലാല്‍ മേജര്‍ മഹാദേവനായി അഭിനയിച്ച കീര്‍ത്തിചക്ര (2006), കുരുക്ഷേത്ര (2008), കാണ്ടഹാര്‍ (2010) എന്നീ സിനിമകളുടെ തുടര്‍ച്ചയാണ് പുതിയ ചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :